കൊല്ലം തുറമുഖത്ത് രണ്ട് വര്‍ഷത്തിനുശേഷം കപ്പലെത്തി

രണ്ടാം വാര്‍ഫിെന്‍റ ഉദ്ഘാടനശേഷം എത്തിയ ആദ്യ കപ്പലില്‍ ഐ.എസ്.ആര്‍.ഒ പ്രോജക്ടിലേക്കുള്ള കാര്‍ഗോയാണുള്ളത്.ഹെംസ്​ലിഫ്​ട്​ നഡിന്‍ എന്ന കപ്പലാണ് കൊല്ലം തുറമുഖത്ത് അടുത്തത്. ഉപകരണങ്ങള്‍ തിരുവനന്തപുരം ഐ.എസ്.ആര്‍.ഒയിലക്ക് കൊണ്ടുപോകും. 800 ടണ്ണോളം ഭാരമുള്ള ഉപകരണങ്ങളാണ് കപ്പലിലുള്ളത്. യാത്രാതടസ്സമില്ലാത്തവിധം ഇത് തിരുവനന്തപുരത്തെത്തിക്കും.ശനിയാഴ്ച രാവിലെ പതിനൊന്നോടെയാണ് കപ്പല്‍ കൊല്ലം തുറമുഖത്ത്​ അടുത്തത്. കൊല്ലത്തെതന്നെ പാക്സ് ഷിപ്പിങ് കമ്ബനിയുടേതാണ് കപ്പല്‍.ചരക്ക് നീക്കം​ സുഗമമായാല്‍ കൂടുതല്‍ കപ്പലുകള്‍ തുറമുഖത്തേക്ക് എത്തിക്കാനാണ് ശ്രമം. ജനുവരിയോടെ തുറമുഖത്ത് സൗകര്യങ്ങള്‍ വിപുലപ്പെടുത്തുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കിയിരുന്നു.ലക്ഷദ്വീപില്‍നിന്നും മിനിക്കോയില്‍നിന്നും ട്യൂണ മത്സ്യം എത്തിച്ച്‌ മൂല്യവര്‍ധിത ഉല്‍പന്നങ്ങളാക്കി തൊഴിലവസരങ്ങള്‍ സൃഷ്​ടിക്കാനും സര്‍ക്കാര്‍ പദ്ധതിയുണ്ട്. കഴിഞ്ഞ 27നാണ് കൊല്ലം തുറമുഖവികസനത്തിെന്‍റ ഭാഗമായി നിര്‍മിച്ച പാസഞ്ചര്‍ കം കാര്‍ഗോയും പുതിയ ടിഗ്ഗും ഉദ്ഘാടനം ചെയ്തത്.

Comments (0)
Add Comment