ബോണസിന് അര്‍ഹരായവരുടെ പേര് വിവിധ മന്ത്രാലയങ്ങള്‍ തയാറാക്കിയിട്ടുണ്ട്. ഇത് സിവില്‍ സര്‍വിസ് കമീഷന് അവലോകനം നടത്തി അന്തിമ പട്ടിക തയാറാക്കി മന്ത്രിസഭയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കും. ഡോക്ടര്‍മാരും നഴ്സുമാരും പാരാമെഡിക്കല്‍ സ്റ്റാഫും ഉള്‍പ്പെടുന്ന ആരോഗ്യ ജീവനക്കാര്‍ക്ക് പുറമെ കോവിഡ് കാല സേവനങ്ങളില്‍ ഏര്‍പ്പെട്ട മറ്റു സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാര്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കും. കര്‍ഫ്യൂ കാലത്ത് സേവനം അനുഷ്ഠിച്ച പൊലീസുകാര്‍, സൈനികര്‍, നാഷനല്‍ ഗാര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ക്കെല്ലാം ആനുകൂല്യം ലഭിക്കും. വിദ്യാഭ്യാസ മന്ത്രാലയം, ജല, വൈദ്യുതി മന്ത്രാലയം ജീവനക്കാരുടെയും പട്ടിക തയാറായിട്ടുണ്ട്.എണ്ണ വില കൂപ്പുകുത്തിയതിനെ തുടര്‍ന്നുണ്ടായ സാമ്ബത്തിക ഞെരുക്കത്തിനിടയിലും നിര്‍ണായക ഘട്ടത്തില്‍ രാജ്യത്തിനായി ത്യാഗമനസ്സോടെ ജോലി ചെയ്തവര്‍ക്ക് സാമ്ബത്തിക ആനുകൂല്യം ഉള്‍പ്പെടെ നല്കി ആദരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ലക്ഷക്കണക്കിന് ദീനാര്‍ സര്‍ക്കാര്‍ ഇതിനായി ചെലവഴിക്കും.