ഡിസംബര്‍ രണ്ടുവരെ ഒരു മാസത്തേക്കാണ് ലോക്ക്ഡൗണെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് അറിയിച്ചു.കൊറോണ വൈറസിന്റെ രണ്ടാംവ്യാപനത്തില്‍ കൂടുതല്‍ പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതോടെയാണ് തീരുമാനം. യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ കോവിഡ് വ്യാപനം നിലവില്‍ യുകെയിലാണ്. പ്രതിദിനം 20,000 ത്തില്‍ അധികം പേര്‍ക്ക് കോവിഡ് പുതുതായി സ്ഥിരീകരിക്കുന്നുണ്ട്.