വേണുഗോപാലിെന്റ മാതാവ് ജാനകിയമ്മയുടെ മരണത്തില്‍ അനുശോചനമറിയിക്കാനാണ് രാഹുല്‍, കടന്നപ്പള്ളി കണ്ടോന്താറിലെ വീട്ടിലെത്തിയത്. ബുധനാഴ്ച എ.ഐ.സി.സി പ്രസിഡന്റ് സോണിയ ഗാന്ധി അനുശോചന സന്ദേശമയച്ചിരുന്നു. ഇതിനു പിന്നാലെയാണ് മകന് രാഹുല്‍ നേരിട്ട് വീട്ടിലെത്തി കുടുംബാഗങ്ങളെ കണ്ട് ആശ്വസിപ്പിച്ചത്.രാവിലെ 10ന് പ്രത്യേക വിമാനത്തില്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ രാഹുല്‍, കണ്ണൂര്‍ ഗെസ്റ്റ് ഹൗസിലെത്തി അല്പനേരം വിശ്രമിച്ചശേഷം കാര്‍ മാര്‍ഗം 11ന് കെ.സി. വേണുഗോപാലിെന്റ വീട്ടിലെത്തി. അര മണിക്കൂറിലധികം അവിടെ ചെലവഴിച്ചു.കണ്ണൂരില്‍ കെ. സുധാകരന് എം.പി, സണ്ണി ജോസഫ് എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി തുടങ്ങിയവര്‍ ചേര്‍ന്ന് രാഹുല്‍ ഗാന്ധിയെ സ്വീകരിച്ചു. രാഹുലിെന്റ സന്ദര്‍ശനം കണക്കിലെടുത്ത് വ്യാഴാഴ്ച രാവിലെ മുതല്‍ കണ്ടോന്താറും പരിസരങ്ങളും വന്‍ സുരക്ഷാവലയത്തിലായിരുന്നു.മുന്‍ മന്ത്രി ഡോ.എം.കെ.മുനീര്‍, പി.സി.വിഷ്ണുനാഥ്, ശബരീനാഥ് എം.എല്‍.എ, കെ.പി.സി.സി സെക്രട്ടറി മാത്യു കുഴല്നാടന്, യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ പ്രസിഡന്റ് ശ്രീനിവാസ്ജി, ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി തുടങ്ങി നിരവധി നേതാക്കള്‍ വ്യാഴാഴ്ച വേണുഗോപാലിെന്റ വീട്ടിലെത്തി. കര്‍ണാടക പി.സി.സി പ്രസിഡന്റ് ഡി.കെ.ശിവകുമാര്‍, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ മന്ത്രിയുമായ പി.കെ.ശ്രീമതി തുടങ്ങിയവര്‍ ബുധനാഴ്ച കണ്ടോന്താറിലെ വീട്ടിലെത്തിയിരുന്നു.അസുഖബാധയെ തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ചയാണ് ജാനകിയമ്മ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.