ഖത്തറില്‍ നവംബറില്‍ താപനില കുറയുമെന്നും മഴക്ക് സാധ്യതയുണ്ടെന്നും ഖത്തര്‍ കാലാവസ്ഥ വകുപ്പ് അറിയിച്ചു

മാര്‍ച്ചിനുശേഷം ഇടിമിന്നലോടുകൂടി ഏറ്റവും കൂടുതല്‍ മഴ നവംബറില്‍ ലഭിക്കാനിടയുണ്ട്​. വടക്കു പടിഞ്ഞാറന്‍ ദിശയിലായിരിക്കും കാറ്റ് വീശുകയെന്നും അധികൃതര്‍ വ്യക്തമാക്കി.പ്രീ വിന്‍റര്‍ മാസത്തില്‍ അന്തരീക്ഷ താപനില കുറയുമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു.നവംബറില്‍ അന്തരീക്ഷ താപനില പ്രതിദിനം ശരാശരി 24.7 ഡിഗ്രി സെല്‍ഷ്യസായിരിക്കും. കഴിഞ്ഞ മാസം ഇത് 29.7 ഡിഗ്രി സെല്‍ഷ്യസായിരുന്നു.

Comments (0)
Add Comment