ദോഹ: സമക്നാ മത്സ്യ ഫാം ആണ് പുറം കടലില്‍ േഫ്ലാട്ടിങ് കേജ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഖത്തറിലെയും മേഖലയിലെയും ആദ്യ ഫാമായത്. ഖത്തറിലെ മത്സ്യ ഉല്പാദന മേഖലയില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിന് പിന്തുണ നല്‍കുകയും മാംസ്യ സമ്ബന്നമായ സീബാസ് മത്സ്യത്തെ കൂടുതല്‍ ഉല്പാദിപ്പിക്കുകയുമാണ് ലക്ഷ്യം.രാജ്യത്തെ സ്വകാര്യ മേഖലക്ക് എല്ലാ പിന്തുണയും നല്കുന്ന അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല് ഥാനിക്ക് നന്ദി അറിയിക്കുകയാണെന്ന് ഖംറ ഹോള്‍ഡിങ് ചെയര്മാന് ഹമദ് സാലിഹ് അല്‍ ഖംറ പറഞ്ഞു.സര്‍ക്കാര്‍ സംരംഭങ്ങളുടെ പിന്തുണ കൂടാതെ ഇത്തരമൊരു പദ്ധതി നടപ്പാക്കാന്‍ സാധിക്കില്ല. മേഖലയിലെ പ്രഥമ ഓഫ്ഷോര്‍ ഫ്ലോട്ടിങ് കേജ് സാങ്കേതികവിദ്യയാണ് ഇതിന് ഉപയോഗിക്കുന്നതെന്നും ഹമദ് അല്‍ ഖംറ വ്യക്തമാക്കി.ഖത്തര്‍ വിപണിയില്‍ ഖത്തരി സീബാസിെന്റ ഉല്പാദനത്തിന് സമക്നാ പ്രാരംഭം കുറിക്കുകയാണെന്നും രാജ്യത്തിെന്റ സുസ്ഥിര വികസനത്തോടുള്ള അല്‍ ഖംറ ഹോള്ഡിങ്ങിെന്റ പ്രതിബദ്ധതയാണ് ഇതെന്നും സമക്നാ ജനറല്‍ മാനേജര്‍ മുഹമ്മദ് അല്‍ ഖംറ പറഞ്ഞു.പരീക്ഷണാര്‍ഥത്തില്‍ 2019 തുടക്കത്തില്‍ തന്നെ പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തോടെ പദ്ധതി പൂര്‍ണാര്‍ഥത്തില്‍ പ്രവര്‍ത്തനം തുടങ്ങിയതായും പ്രതിവര്‍ഷം 2000 ടണ്‍ സീബാസാണ് ഉല്പാദിപ്പിക്കാന് ലക്ഷ്യമിട്ടിരിക്കുന്നതെന്നും മുഹമ്മദ് അല്‍ ഖംറ വ്യക്തമാക്കി.റുവൈസില്‍ നിന്നും വടക്കുകിഴക്ക് മേഖലയിലായി 50 കിലോമീറ്റര്‍ അകലെയായാണ് സമക്നാ ഫിഷ് ഫാം. 16 ഫ്ലോട്ടിങ് കേജുകളാണ് ഇവിടെ സ്ഥാപിച്ചത്.