ശനിയാഴ്ച വൈകീട്ട് നാലിന് സൗദി ഭരണാധികാരി സല്മാന് രാജാവിെന്റ അധ്യക്ഷതയില്‍ ആരംഭിച്ച ഉച്ചകോടി ഞായറാഴ്ച രാത്രിയോടെ അടുത്തവര്‍ഷത്തെ ഉച്ചകോടിയുടെ അധ്യക്ഷ പദവി ഇറ്റലിക്ക് കൈമാറിയാണ് സമാപിച്ചത്.കോവിഡാനന്തര ഫലങ്ങളെ നേരിടാനും ലോകജനതക്ക് സമ്ബന്നമായ ഒരു ഭാവി കെട്ടിപ്പടുക്കാനും മുമ്ബത്തേക്കാള്‍ കൂടുതല്‍ ശ്രദ്ധചെലുത്തേണ്ട അവസ്ഥയിലാണ് നാമെന്ന് സല്മാന് രാജാവ് പറഞ്ഞു. നേതാക്കളുടെ സജീവ പങ്കാളിത്തത്തിന് സല്മാന് രാജാവ് സമാപന പ്രസംഗത്തില്‍ നന്ദി പറഞ്ഞു.ഇൗ വര്‍ഷം നാം വളരെയധികം നേടി. ജനങ്ങളുടെ ജീവനും ഉപജീവനമാര്‍ഗങ്ങള്‍ക്കും വേണ്ടി കോവിഡില്‍നിന്ന് ഉയര്‍ന്നുവന്ന വെല്ലുവിളികളെ ഒരുമിച്ചു നേരിടാനും അതിനെതിരെ പ്രവര്‍ത്തിക്കാനുമുള്ള പ്രതിബദ്ധത നാം നിറവേറ്റി. ശക്തവും സുസ്ഥിരവും സമഗ്രവും സന്തുലിതവുമായ സമ്ബദ്വ്യവസ്ഥ കൈവരിക്കുന്നതിനും ആഗോളവ്യാപാര സംവിധാനം എല്ലാവര്ക്കും അനുയോജ്യമാക്കുന്നതിനും സുസ്ഥിര വികസനം കൈവരിക്കുന്നതിനും വേണ്ട നയങ്ങള്‍ സ്വീകരിച്ചു.ഏറ്റവും പ്രധാനമായി ഇൗ ഉച്ചകോടിയില്‍ നേതാക്കളുടെ അന്തിമ പ്രസ്താവനയിലൂടെ പൗരന്മാര്ക്കും ലോകമെമ്ബാടുമുള്ള എല്ലാ ജനങ്ങള്‍ക്കും ആശ്വാസവും പ്രത്യാശയും നല്കുന്ന സന്ദേശം നല്കുന്നതില് നാം വിജയിച്ചു. അവ പ്രഖ്യാപിക്കുന്നതില്‍ തനിക്ക് അഭിമാനമുണ്ടെന്നും രാജാവ് പറഞ്ഞു. ജനങ്ങളെ ശാക്തീകരിക്കുന്നതിലൂടെയും ഭൂമിയെ സംരക്ഷിക്കുന്നതിലൂടെയും പുതിയ ചക്രവാളങ്ങള്‍ രൂപപ്പെടുത്തുന്നതിലൂടെയും 21ാം നൂറ്റാണ്ടിലെ അവസരങ്ങള്‍ എല്ലാവര്‍ക്കുമായി പ്രയോജനപ്പെടുത്തുകയെന്നതാണ് നമ്മുടെ പൊതുലക്ഷ്യം. അവ കൈവരിക്കുന്നതിന് അടിത്തറയിടുന്നതാണ് ഉച്ചകോടിയിലെ തീരുമാനങ്ങളെന്നും സല്മാന് രാജാവ് പറഞ്ഞു.സൗദി അറേബ്യയുടെ പ്രാദേശികവും അന്തര്‍ദേശീയവുമായ സ്ഥാനവും മൂന്ന് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന രാജ്യമെന്ന നിലയിലും വിപണികള്‍ തമ്മില്‍ ബന്ധം സൃഷ്ടിക്കുന്നുവെന്നതും, ആഗോള സഹകരണം നേടുന്നതിനും ഗ്രൂപ്പിലെ പങ്കാളികളുമായും മറ്റു രാജ്യങ്ങളുമായും സഹകരിച്ച് 21ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ആഗോള വെല്ലുവിളികള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനും ജി20യില്‍ സൗദി പ്രധാന പങ്കുവഹിക്കുമെന്ന് രാജാവ് വ്യക്തമാക്കി.