തങ്ങളുടെ അവസാന ആറ് കളികളില്‍ ഒരെണ്ണത്തില്‍ മാത്രമേ വിജയിച്ചിട്ടുള്ള ഇന്റര്‍, നാല് കളികളില്‍ നിന്ന് രണ്ട് പോയിന്റുകള്‍ നേടിയ ശേഷം ചാമ്ബ്യന്‍സ് ലീഗ് ഗ്രൂപ്പില്‍ അവസാന സ്ഥാനത്ത് ആണ്.’റയല്‍ മാഡ്രിഡ് പോലുള്ള വലിയ ക്ലബ്ബുകള്‍ക്കെതിരെ കളിക്കുന്നത് എല്ലായ്പ്പോഴും ബുദ്ധിമുട്ടായിരിക്കും, അതിനാല്‍ ഒരു ഗോള്‍ വഴങ്ങിയാല്‍ പിന്നെ ഒരു തിരിച്ചുയവരവു വളരെ ബുദ്ധിമുട്ടാണ്.’ഞങ്ങളും അവരും തമ്മിലുള്ള വ്യത്യാസം ഞങ്ങള്‍ കണ്ടു.ഇനി ഏത് പാതയിലൂടെ ആണ് ഞങ്ങള്‍ സഞ്ചരിക്കേണ്ടത് എന്നു എനിക്കു മനസിലായി.ഞങ്ങള്‍ ഇനിയും കൂടുതല്‍ പരിശ്രമിക്കണം കഠിനാധ്വാനവും വിനയവും ഉള്ളവരായിരിക്കണം.’കോണ്ടെ സ്കൈ സ്പോര്‍ട്ട് ഇറ്റാലിയയോട് പറഞ്ഞു.