ചെക്ക് റിപ്പബ്ലിക്- ജര്‍മ്മനി പോരാട്ടത്തില്‍ ജര്‍മ്മനിക്ക് ജയം

ഏകപക്ഷീയമായ ഒരു ഗോളിനാണ് ജര്‍മ്മനിയുടെ വിജയം. ജര്‍മ്മനിക്ക് വേണ്ടി ബെന്‍ഫികയുടെ ജിയാന്‍ -ലൂക്ക വാള്‍ഡ്സ്ഷ്മിഡ് ഗോളടിച്ചു. ലോകകപ്പിലെ നാണംകെട്ട പരാജയഭാരത്തില്‍ നിന്നും പൂര്‍ണമായും കരകേറാത്ത ജര്‍മ്മന്‍ ടീമിനും പരിശീലകന്‍ ജോവാക്കിം ലോവിനും ഈ ജയം ആശ്വാസമാകും.ദേശീയ ടീമിനായി അഞ്ചാം മത്സരം കളിച്ച വാള്‍ഡ്സ്ഷ്മിഡിന്റെ രണ്ടാം ഗോളാണ് ഇന്നതേത്ത്. 2020ലെ രണ്ടാം ജയമാണ് ജര്‍മ്മനി നേടിയത്. ലീഡ്സ് യുണൈറ്റഡിന്റെ പ്രതിരോധ താരം റോബിന്‍ കോഹിന്റെ മികച്ച പ്രകടനമായിരുന്നു മത്സരത്തില്‍ ജര്‍മ്മനിക്ക് തുണയായത്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലായി ഏഴ് ഗോളുകള്‍ വഴങ്ങിയ ജര്‍മ്മനിക്ക് ഇന്നത്തെ യുവനിരയുടെ പ്രകടനവും ക്ലീന്‍ ഷീറ്റും ആശ്വാസകരമാണ്. ഇനി നേഷന്‍സ് ലീഗില്‍ ഉക്രൈനാണ് ജര്‍മ്മനിയുടെ എതിരാളികള്‍.

Comments (0)
Add Comment