ജനാധിപത്യത്തിന്‍്റെ ജീവശ്വാസമാണ് വോട്ട് എന്നും സമ്മതിദാനം സര്‍വ്വദാനാല്‍ പ്രധാനമാണെന്നും ഉച്ചൈസ്തരം ഘോഷിച്ച്‌ പല്ലശ്ശന പടിഞ്ഞാറെ അഗ്രഹാരത്തിലെ കുട്ടികളുടെ കൂട്ടായ്മയായ തണല്‍ മുന്നിട്ടിറങ്ങി

പല്ലശ്ശന : 

വോട്ട് ചെയ്യാതിരിക്കുന്ന ഉത്തമ പൗരന്മാരാണ് മോശം ജനപ്രതിനിധികളെ സൃഷ്ടിക്കുന്നതെന്ന് വിളിച്ച്‌ പറയുന്ന നൂറോളം പോസ്റ്ററുകള്‍ തയ്യാറാക്കി ഡിസംബറില്‍ നടക്കാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സമ്മതിദാനം നിര്‍വ്വഹിക്കാന്‍ പ്രേരിപ്പിച്ചായിരുന്നു തണലിന്‍്റെ നൂതനമായ പരിപാടികള്‍.വെട്ടിനെക്കാളും നോട്ടിനെക്കാളും ശക്തം വോട്ടാണെന്നും ഈ സമ്മതിദാനാവകാശത്തിന് വേണ്ടി നിരവധി ആളുകള്‍ ജീവത്യാഗം ചെയ്തിട്ടുണ്ടെന്നും ഉദ്ഘോഷിക്കുന്ന പോസ്റ്ററുകള്‍ തണലിന്‍്റെ കുട്ടിക്കൂട്ടം അഗ്രഹാരത്തിലുടനീളം പതിച്ചു. വോട്ട് ചെയ്യാതിരിക്കുന്നത് പ്രതിഷേധമല്ല അടിയറവാണെന്നാണ് കുട്ടികള്‍ ചുവരെഴുത്തിലൂടെ പറഞ്ഞത്.തുടര്‍ന്ന് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരാര്‍ത്ഥികളായ കോണ്‍ഗ്രസ്സിന്‍്റെ ആര്‍ ഉണ്ണികൃഷ്ണന്‍, സി പി ഐ എമ്മിന്‍്റെ കെ അനന്തകൃഷ്ണന്‍, പി എസ് പ്രമീള, ബി ജെ പിയുടെ ടി ചക്രപാണി തുടങ്ങിയവര്‍ വോട്ടിന്‍്റെ പ്രാധാന്യം വിളിച്ചോതുന്ന സമ്മേളനത്തില്‍ പങ്കെടുത്തു.കെ ഷാജി കുമാര്‍ അവതാരകനായ ചടങ്ങില്‍ രാഷ്ട്രീയം മറന്ന് വോട്ട് ചോദിക്കലുകള്‍ മറന്ന് മത്സരാര്‍ത്ഥികള്‍ ഇന്നത്തെ സമ്മതിദാനാവകാശം നിര്‍ണ്ണയിക്കുന്നതിലെ ശതമാനക്കുറവും വോട്ടിന് വേണ്ടി പുരോഗമന പ്രസ്ഥാനങ്ങള്‍ നടത്തിയ പോരാട്ടങ്ങളും കുട്ടികള്‍ ഉണര്‍ന്നിരിക്കേണ്ട ആവശ്യകതയെ കുറിച്ചും സംസാരിച്ചു.സാമൂഹിക അകലം പാലിച്ച്‌ നടത്തിയ സമ്മേളനത്തിന്‍്റെ ചുക്കാന്‍ പിടിച്ചത് മുഴുവനും കുട്ടികളായിരുന്നു. നിന്‍്റെ വോട്ട് നിന്‍്റെ അവകാശമാണ്, ബുള്ളറ്റിനെക്കാള്‍ ശക്തമാണ് ബാലറ്റ്, നിന്‍്റെ വോട്ട് നിന്‍്റെ ശബ്ദം എന്ന് തുടങ്ങിയ നിരവധി പോസ്റ്ററുകള്‍ ഒരോന്നും വായിച്ച്‌ കുട്ടികളെ അഭിനന്ദിച്ചാണ് മത്സരാര്‍ത്ഥികള്‍ മടങ്ങിയത്.വോട്ടിന്‍്റെ ബോധവല്‍ക്കരണ പരിപാടി മീറ്റ് ദ കാന്‍ഡിഡേറ്റായി മാറാതിരിക്കാന്‍ മത്സരാര്‍ത്ഥികള്‍ കാണിച്ച ശ്രദ്ധേയമായ ശുഷ്കാന്തി കാഴ്ച്ചക്കാര്‍ അഭിനന്ദിച്ചു.കൂടുതല്‍ ജനപങ്കാളിത്തം കൂടുതല്‍ കരുത്താര്‍ന്ന ജനാധിപത്യം എന്ന വിഷയത്തില്‍ പി എ ബാലസുബ്രഹ്മണ്യം , വേദ് നിരഞ്ജന്‍, ദ്യുതി കെ എസ്, അഭിത സി, ധ്വനി കെ എസ് , അഭിനവ് ആര്‍, പ്രണവ് പി, പുണ്യ ഉണ്ണികൃഷ്ണന്‍, ആദിത്യ എം, സുമി എസ്, ഋഷികേഷ് എം, അമൃത ആര്‍, വിസ്മയ സുകുമാരന്‍, നവനീത് ശിവദാസ്, നിവേദ്യ എസ്, അര്‍ഷിത അരവിന്ദാക്ഷന്‍, അമൃത ദേവ് , പ്രതിഭ പി, ശ്രീലക്ഷ്മി ശബരീഷ്, അഭിജിത്ത് സി എന്നിവര്‍ സംസാരിച്ചു.നൂറു കണക്കിന് കാഴ്ച്ചക്കാര്‍ക്ക് കുരുന്നുകള്‍ വോട്ടിനെ കുറിച്ച്‌ ബോധവല്‍ക്കരണം നടത്തിയ കാഴ്ച്ച കൗതുകമായി. വോട്ട് ഈ സെന്‍സ്, സെന്‍സിബിളിറ്റി, സെന്‍സിറ്റിവിറ്റി എന്ന് തുടങ്ങിയ സിനിമാ ഡയലോഗുകളെ ആസ്പദമാക്കിയ മുദ്രാവാക്യങ്ങളും കാഴ്ച്ചക്കാര്‍ ആസ്വദിച്ചു.വോട്ട് ചെയ്യാതിരിക്കുമ്ബോള്‍ പരാതി പറയാനുള്ള അവകാശം തങ്ങള്‍ക്ക് നഷ്ടമാവുന്നു എന്ന സ്വയം ഓര്‍മ്മപ്പെടുത്തിയാണ് മുതിര്‍ന്നവര്‍ കുട്ടികള്‍ക്കിടയില്‍ നിന്നുംമടങ്ങിയത്.

Comments (0)
Add Comment