അറബ് ഭരണകർത്തകളുടെ അഭിനന്ദന പ്രെവാഹം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡിന്

RIYAD: യുഎസ് തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് ജോ ബൈഡൻ, കമല ഹാരിസ് എന്നിവരെ അഭിനന്ദിക്കുന്നു. അമേരിക്കൻ ജനതയുടെ കൂടുതൽ വികസനത്തിനും അഭിവൃദ്ധിക്കും ഞങ്ങളുടെ ആത്മാർത്ഥമായ ആശംസകൾ. യു‌എഇയും യു‌എസ്‌എയും ശക്തമായ ചരിത്രപരമായ പങ്കാളിത്തമുള്ള സുഹൃത്തുക്കളും സഖ്യകക്ഷികളുമാണ്. തുടർന്നും ഇത് തുടരുമെന്നും അബുദാബി കിരീടാവകാശി മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ ട്വീറ്റ് ചെയ്‌തു. അഭിനന്ദനങ്ങൾ, മെച്ചപ്പെട്ട ഇറാഖ് കെട്ടിപ്പടുക്കുന്നതിനുള്ള ഒരു സുഹൃത്തും വിശ്വസ്ത പങ്കാളിയുമാണ് ബൈഡൻ. ഞങ്ങളുടെ പൊതു ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനും മിഡിൽ ഈസ്റ്റിൽ മുഴുവനായും സമാധാനവും സുസ്ഥിരതയും ശക്തിപ്പെടുത്തുന്നതിനായി പ്രവർത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്ന് ഇറാഖ് -പ്രസിഡന്റ് ബർഹാം സാലിഹ് പറഞ്ഞു.അമേരിക്കൻ തിടഞ്ഞെടുപ്പിൽ വിജയം നേടിയ ജോ ബൈഡന് അറബ് ഭരണാധികാരികളുടെ അഭിനന്ദനങ്ങൾ. യുഎഇ, ജോർദാൻ, ഇറാഖ്, ഒമാൻ, ലബനോൻ, ഈജിപ്‌ത്‌, സുഡാൻ വിവിധ അറബ് ഭരണാധികാരികളാണ് നിയുക്ത പ്രസിഡന്റിന് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയത്. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും അഭിനന്ദനങ്ങൾ. സമാധാനം, സുസ്ഥിരത, അഭിവൃദ്ധി എന്നിവ ലക്ഷ്യമാക്കി ജോർദാനും അമേരിക്കയും തമ്മിലുള്ള ശക്തമായ ചരിത്രപരമായ പങ്കാളിത്തം കൂടുതൽ മുന്നോട്ട് കൊണ്ടുപോകുന്നതിന് തുടർന്നും സഹകരണം പ്രതീക്ഷിക്കുന്നതായി ജോർദാൻ ഭരണാധികാരി കിംഗ് അബ്ദുള്ളാഹ് ബിൻ അൽ ഹുസൈനും ട്വീറ്റ് ചെയ്‌തു. അമേരിക്കൻ ജനതയുടെ വിശ്വാസം നേടിയതിൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബൈഡന് ആത്മാർത്ഥമായ അഭിനന്ദനങ്ങൾ. അമേരിക്കൻ ജനതയെ കൂടുതൽ പുരോഗതിയിലേക്കും ക്ഷേമത്തിലേക്കും നയിക്കുന്നതിൽ വിജയിക്കട്ടെയെന്നു ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് ആശംസിച്ചതായി ദേശീയ റിപ്പോർട്ട് ചെയ്‌തു. ബൈഡനെ നേരിട്ട് ബന്ധപ്പെട്ട് സുൽത്താൻ ആശംസയർപ്പിക്കുകയും ചെയ്‌തു. ലബനോൻ പ്രസിഡന്റ് മൈക്കൽ ഔൻ, ഈജിപ്ത് പ്രസിഡന്റ് അബ്ദിൽ ഫത്താഹ് അൽ സീസി, സുഡാൻ പ്രധാനമന്ത്രി അബ്ദുല്ലാഹ് ഹംദോക് തുടങ്ങിയവരും തിരഞ്ഞെടുക്കപ്പെട്ട അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് ആശംസകളും അഭിനന്ദനങ്ങളും അറിയിച്ചു.

Comments (0)
Add Comment