ട്രംപി​െന്‍റ വാക്ക്​ കടമെടുത്ത്​ ട്രംപിനെതന്നെ ട്രോളി ഗ്രെറ്റ:’ചില്‍ ഡൊണാള്‍ഡ്​ ചില്‍’

യു.എസ്​ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക്​ സ്​ഥാനാര്‍ഥി ജോ ബൈഡന്‍ വിജയം ഉറപ്പിച്ചതോടെ, വോ​ട്ടെണ്ണല്‍ നിര്‍ത്തിവെക്കണമെന്ന ആവശ്യവുമായി രംഗത്തുവന്ന പ്രസിഡന്‍റും റിപ്പബ്ലിക്കന്‍ സ്​ഥാനാര്‍ഥിയുമായ ഡോണള്‍ഡ്​ ട്രംപിനെ പരിഹസിച്ച്‌​ കാലാവസ്​ഥ സംരക്ഷണ പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗ്​. ട്രംപി​െന്‍റ തന്നെ പരിഹാസ വാക്കുകള്‍ ഉപയോഗിച്ചായിരുന്നു ഗ്രെറ്റയുടെ ട്വീറ്റ്​.2019ല്‍ ഗ്രെറ്റയെ ടൈംസ്​ മാഗസിന്‍ പേഴ്​സണായി തെരഞ്ഞെടുത്തപ്പോള്‍ പരിഹാസവുമായി ​ട്രംപ്​ രംഗത്തെത്തിയിരുന്നു. കൂടാതെ കാലാവസ്​ഥ വ്യതിയാനവുമായി ബന്ധപ്പെട്ട ഗ്രെറ്റയുടെ വാക്കുകള്‍ ട്രംപ്​ പുശ്ചിച്ച്‌​ തള്ളുകയും ചെയ്​തു. അന്ന്​ ട്രംപ്​ ഗ്രെറ്റയെ പരിഹസിക്കാന്‍ ഉപയോഗിച്ച അതേ വാക്കുകള്‍ കടമെട​ുത്താണ്​ ഗ്രെറ്റയുടെ പകരം വീട്ടല്‍.’എ​ന്തൊരു പരിഹാസ്യം. സ്വന്തം ദേഷ്യം നിയന്ത്രിക്കാന്‍ പഠിക്കണം. എന്നിട്ട് സുഹൃത്തിനൊപ്പം ഒരു സിനിമയൊക്കെ കാണൂ. ചില്‍ ഡോണള്‍ഡ്​ ചില്‍’ -ഗ്രെറ്റ ട്വീറ്റ്​ ചെയ്​തു. തോല്‍ക്കുമെന്ന്​ ഉറപ്പായതോടെ ഡ്രൊമോക്രാറ്റുകള്‍ തെരഞ്ഞെടുപ്പ്​ മോഷ്​ടിച്ചുവെന്നും വോ​ട്ടെണ്ണല്‍ നിര്‍ത്തിവെക്കണമെന്നുമുള്ള ഡോണള്‍ഡ്​ ട്രംപി​െന്‍റ ആവശ്യത്തിനെയാണ്​ ​ഗ്രെറ്റ പരിഹാസത്തോടെ നേരിട്ടത്​. വോ​ട്ടെണ്ണല്‍ നിര്‍ത്തിവെക്കണമെന്ന ട്രംപി​െന്‍റ ട്വീറ്റ്​ പങ്കുവെച്ചാണ്​ ഗ്രെറ്റയുടെ ട്വീറ്റ്​​.

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ഗ്രേറ്റയുടെ മുന്നറിയിപ്പുകള്‍ അവഗണിച്ച ട്രംപ്​ 2019ല്‍ ഗ്രെറ്റയെ പരിഹസിച്ച്‌​ ട്വീറ്റ്​ ചെയ്യുകയായിരുന്നു. ‘എന്തൊരു പരിഹാസ്യം’ ഗ്രേറ്റ സ്വന്തം ദേഷ്യം നിയന്ത്രിക്കാന്‍ പഠിക്കണം. എന്നിട്ട് സുഹൃത്തിനൊപ്പം ഒരു സിനിമയൊക്കെ കാണൂ. ചില്‍ ഗ്രേറ്റ ചില്‍’ -എന്നായിരുന്നു ട്രംപി​െന്‍റ ട്വീറ്റ്​.

ഈ വാക്കുകള്‍ അതേപടി കടമെടുത്ത്​ ഗ്രെറ്റയുടെ ട്വീറ്റ്​ എത്തിയതോടെ നിമിഷങ്ങള്‍ക്കകം ലക്ഷകണക്കിന്​ പേര്‍ ട്വീറ്റ്​ ഏ​െറ്റടുത്തു. പരിസ്​ഥിതി സംരക്ഷണത്തിനുള്ള ഗ്രെറ്റയുടെ ശ്രമങ്ങള്‍ക്ക്​ ഡെമോക്രാറ്റിക്​ സ്​ഥാനാര്‍ഥി ജോ ബൈഡന്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു.

Comments (0)
Add Comment