ഡബ്ല്യുഡബ്ല്യുഇ ഇതിഹാസതാരം അണ്ടര്‍ടേക്കര്‍ വിരമിച്ചു

30 വര്‍ഷം നീണ്ട കരിയറിനാണ് താരം അവസാനം കുറിച്ചത്. ഞായറാഴ്ച നടന്ന ഡബ്ല്യുഡബ്ല്യുഇ സര്‍വൈവര്‍ സീരീസില്‍ വെച്ചാണ് അദ്ദേഹം വിരമിക്കല്‍ ഔദ്യോഗികമായി നടത്തിയത്. 1990ല്‍ സര്‍വൈവര്‍ സീരീസിലൂടെ കരിയര്‍ ആരംഭിച്ച അദ്ദേഹത്തിന് നിരവധി സഹതാരങ്ങള്‍ യാത്ര അയപ്പ് നല്‍കി.”30 വര്‍ഷക്കാലം ഞാന്‍ റിങ്ങിലേക്ക് പതിയെ നടന്നുവന്ന് ആളുകളെ പലതവണ വിശ്രമത്തിലേക്ക് നയിച്ചു. ഇപ്പോള്‍ എന്‍്റെ സമയം വന്നിരിക്കുന്നു. അണ്ടര്‍ടെക്കര്‍ക്ക് വിശ്രമിക്കാന്‍ സമയമായിരിക്കുന്നു.” അണ്ടര്‍ടേക്കര്‍ പറഞ്ഞു. ജൂണ്‍ 22ന് വിരമിക്കല്‍ പ്രഖ്യാപിച്ച അദ്ദേഹം ഒരു അവസാന പോരാട്ടം കൂടി താന്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതാണ് സര്‍വൈവര്‍ സീരീസിലൂടെ അദ്ദേഹം പൂര്‍ത്തിയാക്കിയത്.ഏഴ് തവണ ലോക ചാമ്ബ്യനായ താരമാണ് അണ്ടര്‍ടേക്കര്‍. ആറ് തവണ ടാഗ് ടീം കിരീടം സ്വന്തമാക്കിയ താരം ഒരു തവണ റോയല്‍ റംബിള്‍ വിജയിയുമായിരുന്നു. 12 തവണ സ്ലാമി അവാര്‍ഡും നേടിയിട്ടുണ്ട്.

Comments (0)
Add Comment