ഡിജിറ്റല്‍ മാധ്യമങ്ങള്‍ വിദേശ നിക്ഷേപം സംബന്ധിച്ച നയം പാലിക്കണമെന്ന് കേന്ദ്രം

പ്രക്ഷേപണ മന്ത്രാലയം ആവശ്യപ്പെട്ടു2019 സെപ്റ്റംബര്‍ 18 ന് കേന്ദ്രസര്‍ക്കാര്‍ ഡിജിറ്റല്‍ മാധ്യമങ്ങളില്‍ 26% നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് അനുമതി നല്‍കിയിരുന്നു. ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ വാര്‍ത്തകളും കറന്റ് അഫയേഴ്‌സും, അപ്‌ലോഡ്/സ്ട്രീമിംഗ് ചെയ്യുന്ന സ്ഥാപനങ്ങള്‍ ഇത് പാലിക്കാന്‍ ആവശ്യപ്പെട്ട് കൊണ്ടുള്ള പൊതു അറിയിപ്പ് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഇന്ന് പുറത്തിറക്കി.

മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ലഭ്യമായ പൊതു അറിയിപ്പ് പ്രകാരം:


i. 26% ത്തില്‍ താഴെ വിദേശ നിക്ഷേപമുള്ള സ്ഥാപനങ്ങള്‍ ഇന്ന് മുതല്‍ ഒരു മാസത്തിനുള്ളില്‍ താഴെപ്പറയുന്ന വിവരങ്ങള്‍ മന്ത്രാലയത്തെ അറിയിക്കണം:
(എ) കമ്ബനിയുടെ/സ്ഥാപനത്തിന്റെ വിശദാംശങ്ങള്‍, അതിന്റെ ഡയറക്ടര്‍മാരുടെ/ ഷെയര്‍ഹോള്‍ഡര്‍മാരുടെ പേരും വിലാസവും, ഷെയര്‍ഹോള്‍ഡിംഗ് രീതി
(ബി) പ്രൊമോട്ടര്‍‌മാരുടെയും/പ്രധാന ഗുണഭോക്താക്കളായ ഉടമകളുടെ പേരും വിലാസവും,
(സി) നേരിട്ടുള്ള വിദേശ നിക്ഷേപ നയം, ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് (നോണ്‍-ഡെറ്റ് ഇന്‍സ്ട്രുമെന്റ്സ്) ചട്ടങ്ങള്‍-2019, ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് (പേയ്മെന്റ് മോഡ്, നോണ്‍-ഡെറ്റ് ഇന്‍സ്ട്രുമെന്റ്സ് റിപ്പോര്‍ട്ടിംഗ്) ചട്ടങ്ങള്‍-2019 എന്നിവ സംബന്ധിച്ച്‌ ലഭിച്ച സ്ഥിരീകരണം. മുന്‍കാലത്തോ/നിലവിലുള്ളതോ ആയ വിദേശ നിക്ഷേപം സംബന്ധിച്ച പ്രസക്തമായ രേഖകളുടെ പകര്‍പ്പുകള്‍
(ഡി) സ്ഥിര അക്കൗണ്ട് നമ്ബറും, ഓഡിറ്റര്‍ റിപ്പോര്‍ട്ടിനൊപ്പം ഏറ്റവും പുതിയ ഓഡിറ്റുചെയ്തതോ/ഓഡിറ്റ് ചെയ്യാത്തതോ ആയ ലാഭനഷ്ട പ്രസ്താവനയും ബാലന്‍സ് ഷീറ്റും.

(ii) നിലവില്‍ 26% കവിയുന്ന ഓഹരി ഘടനയുള്ള സ്ഥാപനങ്ങള്‍:

(i) സമാനമായ വിശദാംശങ്ങള്‍ മന്ത്രാലയത്തിന് ഇന്ന് മുതല്‍ ഒരു മാസത്തിനുള്ളില്‍ നല്‍കണം. കൂടാതെ 2021 ഒക്ടോബര്‍ 15 നകം 26 ശതമാനത്തിലധികമുള്ള വിദേശ നിക്ഷേപം കുറയ്ക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുകയും വേണം. അതിനു ശേഷം മന്ത്രാലയത്തിന്റെ അനുമതിക്കായി അപേക്ഷിക്കാം.
(iii) രാജ്യത്ത് പുതുതായി വിദേശ നിക്ഷേപം കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന ഏതൊരു സ്ഥാപനവും ഡി.പി.ഐ.ഐ.ടി.യുടെ വിദേശ നിക്ഷേപ പോര്‍ട്ടല്‍ വഴി കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി തേടേണ്ടതാണ്.
(എ) ഇന്ത്യാ ഗവണ്‍മെന്റിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം സംബന്ധിച്ച നയവും ഇത് സംബന്ധിച്ച 2019 ലെ ഡി.പി.ഐ.ഐ.ടി. പ്രസ്സ് നോട്ട് 4 ഉം (തീയതി 18.9.2019) ബാധകം
(ബി) ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് (നോണ്‍-ഡെറ്റ് ഇന്‍സ്ട്രുമെന്റ്സ്) (ഭേദഗതി) ചട്ടങ്ങള്‍, 2019 ലെ 5.12.2019 നു പുറത്തിറക്കിയ വിജ്ഞാപനം ബാധകം

(iv) ഓരോ സ്ഥാപനവും ഡയറക്ടര്‍ ബോര്‍ഡിന്റെയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും പൗരത്വ സംബന്ധിയായ നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. ഒരു വര്‍ഷത്തില്‍ 60 ദിവസത്തില്‍ കൂടുതല്‍ വിന്യസിക്കാന്‍ സാധ്യതയുള്ള- കരാര്‍ അല്ലെങ്കില്‍ കണ്‍സള്‍ട്ടന്‍സി അല്ലെങ്കില്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തിനുള്ള മറ്റേതെങ്കിലുംവിധത്തിലുള്ള നിയമനങ്ങള്‍- വിദേശ ഉദ്യോഗസ്ഥര്‍ക്ക്കേന്ദ്ര വാര്‍ത്താ വിതരണ, പ്രക്ഷേപണ മന്ത്രാലയത്തിന്റെ സുരക്ഷാ അനുമതി നേടേണ്ടതുണ്ട്. ഇവര്‍ക്ക് വേണ്ട അനുമതിക്ക് മന്ത്രാലയത്തിന് കുറഞ്ഞത് 60 ദിവസം മുമ്ബെങ്കിലും അപേക്ഷിച്ചിരിക്കണം. അനുമതി ലഭിച്ച ശേഷം മാത്രമേ വിദേശ ഉദ്യോഗസ്ഥരെ നിയമിക്കാന്‍ പാടുള്ളു.

Comments (0)
Add Comment