തദ്ദേശ സ്ഥാപന ഭരണ സമിതികളുടെ കാലാവധി ഇന്നവസാനിക്കും

തിരുവനന്തപുരം : കാലാവധി അവസാനിക്കുന്നതിനാല്‍ ഭരണം ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. ഉദ്യോഗസ്ഥ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി രൂപീകരിക്കാന്‍ നേരത്തെ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.ജില്ലാ പഞ്ചായത്തിലും കോര്‍പ്പറേഷനുകളിലും കളക്ടറുടെ നേതൃത്വത്തിലുള്ള സമിതിയെയാണ് നിശ്ചയിച്ചിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിലും ഗ്രാമപഞ്ചായത്തിലും നഗരസഭകളിലും സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അഡ്മിനിസ്ട്രേറ്റീവ് സമിതിയെയാണ് നിശ്ചയിച്ചിട്ടുള്ളത്. ഡിസംബര്‍ പതിനാറിന് തെരഞ്ഞെടുപ്പ് ഫലം വന്ന് പുതിയ ജനപ്രതിനിധികള്‍ ചുമതലയേല്‍ക്കുന്നത് വരെ അഡ്മിനിസ്ട്രേറ്റീവ് ഭരണം തുടരും.

Comments (0)
Add Comment