തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ തോറ്റത് വളരെ നിരാശാജനകം

അവസാന മൂന്ന് മത്സരങ്ങളില്‍ തോല്‍വിയേറ്റ് വാങ്ങേണ്ടി വന്നുവെങ്കിലും പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. എന്നാല്‍ ഇനി ഒരു തോല്‍വി കൂടി ടീം ഏറ്റു വാങ്ങുകയാണെങ്കില്‍ റണ്‍ റേറ്റ് പ്രകാരം ടീമിന് പ്ലേ ഓഫ് സാധ്യതയില്ലാതെ പുറത്ത് പോകേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നത്.അവസാന മത്സരത്തില്‍ തൊട്ടു പുറകിലുള്ള ഡല്‍ഹിയുമായാണ് വിരാട് കോഹ്‍ലിയുടെ ടീമിന്റെ മത്സരം. തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ പരാജയമേറ്റു വാങ്ങേണ്ടി വന്നത് വളരെ നിരാശാജനകമായ അവസ്ഥയാണെന്നാണ് ടീമിലെ സൂപ്പര്‍ താരം എബി ഡി വില്ലിയേഴ്സ് വ്യക്തമാക്കിയത്.

അവസാന മത്സരത്തില്‍ ജയം സ്വന്തമാക്കിയാല്‍ പ്ലേ ഓഫ് സാധ്യത ഇനിയും നിലനില്‍ക്കുന്നു എന്നതിനാല്‍ തന്നെ തങ്ങളുടെ ഭാവി തങ്ങളുടെ കൈയ്യില്‍ തന്നെയാണെന്നുള്ളത് ആശ്വാസകരമായ കാര്യമാണെന്നും എബിഡി അഭിപ്രായപ്പെട്ടു.എന്നാല്‍ തോല്‍വിയാണ് ഫലമെങ്കില്‍ മറ്റു പല മത്സര ഫലങ്ങളും തങ്ങള്‍ക്ക് അനുകൂലമായി മാറേണ്ട സ്ഥിതിയിലേക്ക് ബാംഗ്ലൂരിനെ കൊണ്ടെത്തിക്കും. ഈ സ്ഥിതിയില്‍ അതീവ നിരാശയുണ്ടെങ്കിലും ഐപിഎല്‍ പോലുള്ള ഒരു ടൂര്‍ണ്ണമെന്റില്‍ നിന്ന് ഇതെല്ലാം തന്നെുയാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും ഡി വില്ലിയേഴ്സ് സൂചിപ്പിച്ചു.

Comments (0)
Add Comment