തുര്‍ക്കിയിലുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 71 ആയി

പരിക്കേറ്റവരുടെ എണ്ണം 900 ആയും ഉയര്‍ന്നു. ഭൂകമ്ബമുണ്ടായി മൂന്ന് ദിവസമാകുമ്ബോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍നിന്ന് 70കാരനെ ദിവസങ്ങള്‍ക്ക് ശേഷം പുറത്തെടുക്കാന്‍ സാധിച്ചതായി ആരോഗ്യ മന്ത്രി അറിയിച്ചു.വെള്ളിയാഴ്​ച വൈകി​ട്ടോടെ ഏഗന്‍ കടലിലാണ് റിക്ടര്‍ സ്കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. 850 തുടര്‍ചലനങ്ങളും അനുഭവപ്പെട്ടു. ഇതില്‍ 40 എണ്ണം 4.0 തീവ്രതയിലുള്ളതാണ്.തുര്‍ക്കിയുടെ പടിഞ്ഞാന്‍ പട്ടണങ്ങളില്‍ പ്രകമ്ബനം സൃഷ്ടിച്ച ഭൂചലനം, സാമോസ് ദ്വീപില്‍ ചെറിയ സുനാമിക്കും കാരണമായി. ഇസാമിര്‍ തീരത്തു നിന്ന്​ 17 കിലോമീറ്റര്‍ അകലെ 16 കിലോമീറ്റര്‍ ആഴത്തിലാണെന്ന്​ ഭൂകമ്ബത്തിന്‍റെ പ്രഭവ കേന്ദ്രം.30 ലക്ഷത്തോളം പേര്‍ വസിക്കുന്ന ഇസ്​മിറിലാണ് ഭൂചലനം കനത്ത നാശനഷ്​ടമുണ്ടാക്കിയത്.

Comments (0)
Add Comment