കമ്ബനിയുടെ ആഗോള ട്വിറ്റര്‍ പേജും അതിന്റെ പ്രൊഡക്റ്റ് മാനേജരും ആഗോള വക്താവുമായ ആംഗസ് കൈ ഹോ എന്‍ജിയും ഈ ഉപകരണത്തിന്‍റെ ചില വിവരങ്ങള്‍ പുറത്തുവിട്ടു. ആഗോള വിപണിയിലൂടെ ആദ്യമായി ഫോണ്‍ വിപണിയിലെത്തിക്കും, ലോഞ്ച് ഇവന്റ് നവംബര്‍ 24 ന് കമ്ബനിയുടെ സോഷ്യല്‍ മീഡിയ ചാനലുകള്‍ വഴി തത്സമയം സംപ്രേഷണം ചെയ്യും. പോക്കോ എം 3 സ്ഥിരീകരിച്ചതിനുശേഷം, മുകുല്‍ ശര്‍മ വരാനിരിക്കുന്ന ഉപകരണത്തിന്റെ ചില സവിശേഷതകള്‍ പങ്കിട്ടു.ടിപ്പ്സ്റ്ററിന്റെ പുതിയ പുറത്തുവിടല്‍ അനുസരിച്ച് മോഡല്‍ നമ്ബറിനെ സ്ഥിരീകരിക്കുക മാത്രമല്ല, സ്നാപ്ഡ്രാഗണ്‍ 662 ചിപ്‌സെട്ടില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ ആയിരിക്കും ഇതെന്നും അറിയിച്ചു.18W ഫാസ്റ്റ് ചാര്‍ജിംഗിനുള്ള പിന്തുണയുള്ള 6,000 എംഎഎച്ച് ബാറ്ററിയാണ് ഈ ഉപകരണത്തില്‍ എത്തുകയെന്നും ലീക്ക് അവകാശപ്പെടുന്നു. ഇതിനുപുറമെ, 6.53 ഇഞ്ച് ഡിസ്‌പ്ലേയുമായി വാട്ടര്‍ ഡ്രോപ്പ് നോച്ചിനൊപ്പം പോക്കോ എം 3 എത്തുമെന്നും ടിപ്‌സ്റ്റര്‍ അവകാശപ്പെട്ടു.