നേരിട്ടു കാണുംമുമ്ബ് തന്നെ പ്രിയപ്പെട്ട ഇടമായി ഇന്ത്യ മാറിയെന്ന് ഒബാമ

ഒരിക്കലും കണ്ടിട്ടുണ്ടായിരുന്നില്ല എങ്കിലും ബാല്യകാലത്ത് രാമായണവും മഹാഭാരതവും കേട്ടതിലൂടെ ഇന്ത്യ തനിക്ക് പ്രിയപ്പെട്ട ഇടങ്ങളില്‍ ഒന്നായി മാറിയിരുന്നെന്ന് അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബാരക് ഒബാമ. രാഹുല്‍ഗാന്ധിയെ വിമര്‍ശിച്ചും മന്‍മോഹന്‍ സിംഗിനെ പുകഴ്ത്തിയും തന്റെ പുസ്തകത്തില്‍ എഴുതി ഇന്ത്യയില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ഇന്ത്യയുടെ പുരാണേതിഹാസങ്ങള്‍ നല്‍കിയ അറിവുകള്‍ ഇന്ത്യയെക്കുറിച്ച്‌ പുതിയൊരു സാങ്കല്‍പ്പിക ലോകം തന്നെ മെനയാന്‍ തനിക്ക് അവസരം നല്‍കിയതായും പറഞ്ഞു.

ഇന്തോനേഷ്യയില്‍ കഴിഞ്ഞിരുന്ന ചെറുപ്പകാലത്താണ് രാമായണവും മഹാഭാരതവും കേള്‍ക്കാനിടയായത്. ലോകജനസംഖ്യയുടെ ആറിലൊന്ന് ഭാഗവും വസിക്കുന്ന രണ്ടായിരത്തോളം വിവിധ ജാതികളുള്ള ഏഴായിരത്തിന് മുകളില്‍ ഭാഷ സംസാരിക്കുന്ന നാടിനെക്കുറിച്ച്‌ അറിഞ്ഞതെന്ന് തന്റെ പുതിയ പുസ്തകമായ ‘എ പ്രോമിസിഡ് ലാന്റ്’ എന്ന പുസ്തകത്തിലാണ് പറഞ്ഞിരിക്കുന്നത്. 2010 ല്‍ പ്രസിഡന്റായിരിക്കെയാണ് ഇന്ത്യയില്‍ ആദ്യമായി എത്തിയത്. അതുവരെ ഈ രാജ്യം കണ്ടിട്ടില്ലെങ്കിലും തന്റെ സങ്കലപ്പത്തില്‍ എന്നും ഇന്ത്യയ്ക്ക് ഒരു സ്ഥാനമുണ്ടായിരുന്നു എന്നും പറയുന്നു.” ചെറുപ്പത്തില്‍ കേട്ട രാമായണവും മഹാഭാരതവും സ്വാധീനിച്ചതിനൊപ്പം പാകിസ്താന്‍, ഇന്ത്യ തുടങ്ങിയ ഇടങ്ങളില്‍ നിന്നുള്ള ആള്‍ക്കാരായിരുന്നു കോളേജ് കാലത്തെ കൂട്ടുകാര്‍. അവര്‍ തന്നെ ദാലും കീമയും ഉണ്ടാക്കാനും ബോളിവുഡ് സിനിമകളിലേക്കും തിരിഞ്ഞത്. പുസ്തകത്തില്‍ 2008 ലെ തെരഞ്ഞെടുപ്പ് പ്രചരണത്തെക്കുറിച്ചും പാകിസ്താനിലെ അബോട്ടാബാദില്‍ അമേരിക്കന്‍ സൈന്യം നടത്തിയ അല്‍ കൈ്വദാ തീവ്രവാദി തലവന്‍ ഒസാബാ ബിന്‍ ലാദന്‍ വേട്ടയെക്കുറിച്ചും പറയുന്നുണ്ട്. രണ്ടു വോള്യമാക്കി പ്രസിദ്ധീകരിക്കന്ന പുസ്തകത്തിന്റെ ആദ്യ വോള്യം ചൊവ്വാഴ്ച മുതല്‍ പുറത്തിറങ്ങും.

Comments (0)
Add Comment