ന്യൂസിലാന്‍ഡ് പര്യടനത്തിനെത്തിയ പാകിസ്താന്‍ ക്രിക്കറ്റ് ടീമിലെ ആറ് കളിക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇവര്‍ ഹോട്ടല്‍ മുറികളില്‍ സമ്ബര്‍ക്ക വിലക്കില്‍ കഴിയുകയാണ്. ന്യൂസിലാന്‍ഡിലേക്ക് പുറപ്പെടുന്നതിന് മുമ്ബായി പാക് താരങ്ങള്‍ നാട്ടില്‍ നാല് തവണ കോവിഡ് ടെസ്റ്റിന് വിധേയമായിരുന്നു. ഇവയില്‍ നെഗറ്റീവ് റിസല്‍ട്ട് ലഭിച്ച താരങ്ങളാണ് ന്യൂസിലാന്‍ഡില്‍ നടത്തിയ ടെസ്റ്റില്‍ കോവിഡ് പോസിറ്റീവ് ആയത്.ഇതോടെ പാക് ടീമിന്‍റെ പരിശീലനം താല്‍ക്കാലികമായി ഒഴിവാക്കിയിരിക്കുകയാണ്.അഞ്ച് മത്സരങ്ങള്‍ അടങ്ങിയ പരമ്ബരക്കായി ഒഫീഷ്യലുകള്‍ ഉള്‍പ്പെടെ 53 പേരുടെ സംഘമാണ് നവംബര്‍ 24ന് ക്രൈസ്റ്റ് ചര്‍ച്ചില്‍ എത്തിയത്. ലഹോറില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്ബും ഇവര്‍ ടെസ്റ്റിന് വിധേയരായിരുന്നു. ഡിസംബര്‍ 18നാണ് ആദ്യ ട്വന്‍റി-ട്വന്‍റി മത്സരം.അതേസമയം, ചില പാക് താരങ്ങള്‍ ഹോട്ടലില്‍ ക്വാറന്‍റീന്‍ നിബന്ധനകള്‍ ലംഘിച്ചതായി ന്യൂസിലാന്‍ഡ് ക്രിക്കറ്റ് അധികൃതര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ടീമിന് മുന്നറിയിപ്പ് നല്‍കിയതായും അധികൃതര്‍ അറിയിച്ചു.ലോകത്ത് കോവിഡിനെ ഏറ്റവും ഫലപ്രദമായി നേരിട്ട രാജ്യങ്ങളിലൊന്നാണ് ന്യൂസിലാന്‍ഡ്. കോവിഡ് മുക്തമായി പ്രഖ്യാപിച്ച്‌ 100 ദിവസത്തിന് ശേഷം ഇവിടെ വീണ്ടും രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും വന്‍ തോതിലുള്ള വ്യാപനമുണ്ടായിട്ടില്ല.

Comments (0)
Add Comment