ജര്‍മനിയില്‍ ആദ്യമായിട്ടാണ് ഇത്രയും ഭാരമുള്ള ഒരു കുട്ടി പിറക്കുന്നതെന്ന് ജര്‍മന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ജര്‍മന്‍ നഗരമായ കോട്ട്ബുസിലെ (COTTBUS) കാള്‍ തീം ക്ലീനിക്കിലാണ് (CARL THIEM CLINIKUM COTTBUS) ഈ വലിയ വാവ സിസേറിയന്‍ വഴി പുറം ലോകം ശ്വസിച്ചത്.ആറു കിലോ, 700 ഗ്രാം തൂക്കവും, 57 സെന്റീമീറ്റര്‍ നീളവുമാണ് കുഞ്ഞിന്. കുട്ടി ഇനി 12 ദിവസം നിരീക്ഷണത്തില്‍ പ്രാണവായു ശ്വസിച്ച് അമ്മയോടൊപ്പം ആശുപത്രിയില്‍ കഴിയാനാണ് നിര്‍ദ്ദേശം.ലിയാന്‍ഡര്‍ ജോയല്‍ എന്ന നാമകരണം ചെയ്തിരിക്കുന്ന ഈ കുഞ്ഞിന്റെ അമ്മ ഡെന്‍സി ലൂക്കാണ്. കാല്‍നൂറ്റാണ്ട് കാലത്തെ തന്റെ സേവനത്തിനിടയില്‍ ഇത്രയും വലിയ ഒരു കുട്ടിയെ സിസേറിയന്‍ വഴി പുറത്തെടുക്കുന്നത് ആദ്യമായിട്ടാണെന്നു ശസ്ത്രക്രിയ നടത്തിയ പ്രഫസറും ചീഫ് സര്‍ജനുമായ ജോര്‍ജ് ഷൈറയന്‍ (GEORGE SCHRIER) മാധ്യമങ്ങളെ അറിയിച്ചു.