ഫാസ്ടാഗ് വാഹനങ്ങളില്‍ നിര്‍ബന്ധമാക്കുന്നത് മാര്‍ച്ച്‌ വരെ നീട്ടണം എന്ന ആവശ്യം തള്ളി

2021 ജനുവരി മുതലാണ് ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നത്. വിവിധ സംസ്ഥാനങ്ങളെ കേന്ദ്രം ഇത് സംബന്ധിച്ച തീരുമാനം അറിയിച്ചിട്ടുണ്ട്.ഇപ്പോള്‍ ദേശീയ പാതകളിലൂടെ ശേഖരിക്കുന്ന ടോളിന്റെ 80 ശതമാനവും ഫാസ്ടാഗ് വഴിയാണെന്ന് കേന്ദ്രം അറിയിച്ചു. അതുകൊണ്ട് തന്നെ സംസ്ഥാനങ്ങളുടെ അപേക്ഷകള്‍ക്ക് പ്രസ്‌ക്തി ഇല്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

Comments (0)
Add Comment