ബലാത്സം​ഗം കേസില്‍ പിടിയിലാകുന്ന പ്രതികള്‍ക്ക് രാസഷണ്ഡീകരണം നടത്താനുള്ള നിയമത്തിന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്

ലൈംഗികചോദനയും ലൈംഗികോത്തേജനവും കുറയ്ക്കാനുദ്ദേശിച്ചുള്ള ഔഷധപ്രയോഗത്തെയാണ് ‘രാസഷണ്ഡീകരണം’ എന്ന് പറയുന്നത് ഫെഡറല്‍ കാബിനറ്റ് മീറ്റിം​ഗിന് ശേഷമാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്നാണ് വ്യക്തമാകുന്നത്.ഇതൊരു ​ഗുരുതരമായ വിഷയമാണെന്നും നടപ്പിലാക്കാന്‍ വൈകുന്നത് അനുവദിക്കില്ലെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. നിയമം സംബന്ധിച്ച്‌ ഔദ്യോ​ഗിക പ്രഖ്യാപനം ഇതുവരെയും ഉണ്ടായിട്ടില്ല. ബലാത്സം​ഗക്കേസുകള്‍ പെട്ടന്ന് കണ്ടെത്തുന്നതിനും സാക്ഷികള്‍ക്ക് സംരക്ഷണം നല്‍കുന്നതിനും കൂടുതല്‍ വനിതാ പൊലീസിന്റെ സേവനം ഉറപ്പുവരുത്തുന്നതും കരടില്‍ വ്യക്തമാക്കുന്നുണ്ട്.

Comments (0)
Add Comment