മാസ്ക് ധരിക്കുന്നത് കോവിഡിനെതിരെയുള്ള വാക്സിന്‍ പോലെ പ്രവര്‍ത്തിക്കുന്നുവെന്ന് പുതിയൊരു കണ്ടെത്തല്‍

ദ ന്യൂ ഇംഗ്ലണ്ട് ഓഫ് ജേര്‍ണലില്‍ കത്തിന്‍റെ രൂപത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യത്തെക്കുറിച്ച്‌ പറയുന്നത്.കോവിഡിന് വാക്സിന്‍ കണ്ടുപിടിക്കുന്നതുവരെ മാസ്ക് ജനങ്ങളില്‍ പ്രതിരോധശേഷി സൃഷ്ടിക്കുന്നതിനുള്ള ഒരു മാധ്യമമായി പ്രവര്‍ത്തിക്കുന്നുവെന്ന് സിദ്ധാന്തം മുന്നോട്ടുവയ്ക്കുന്നു.മാസ്ക് ധരിച്ചാല്‍ രോഗലക്ഷണങ്ങളുള്ള ആളുകളുമായി അറിയാതെ ഇടപെടുമ്ബോള്‍ അതിനെ തടയാന്‍ ഒരു കവചമായി പ്രവര്‍ത്തിക്കുമെന്നും ലേഖനത്തില്‍ പറയുന്നു.എല്ലാവരും മാസ്ക് ധരിക്കുന്നത് പുതിയ അണുബാധകളുടെ എണ്ണം കുറയ്ക്കുമെന്ന് ഒക്ടോബര്‍ 29 ന് പ്രസിദ്ധീകരിച്ച കത്തില്‍ ഡോ. മോണിക്ക ഗാന്ധിയും ഡോ. ​​ജോര്‍ജ്ജ് ഡബ്ല്യു. റഥര്‍ഡോര്‍ഡും അഭിപ്രായപ്പെട്ടു.

Comments (0)
Add Comment