മുന്നേറാന്‍ ഒരുങ്ങി സിമിയോണിയും കൂട്ടരും

ചൊവ്വാഴ്ച രാത്രി ലോകോമോടിവ് മോസ്കോയെ നേരിടാന്‍ റഷ്യയിലേക്ക് പോകുമ്ബോള്‍ ചാമ്ബ്യന്‍സ് ലീഗില്‍ അറ്റ്ലെറ്റിക്കോ മാഡ്രിഡ് തുടരെ രണ്ടാം വിജയം നേടാന്‍ ഒരുങ്ങും.രണ്ട് മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയിന്റുമായി ഡിയാഗോ സിമിയോണിന്റെ ടീം നിലവില്‍ ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനത്താണ്, ലോക്കോമോടിവ് അവരുടെ ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് ഒരു പോയിന്റുമായി മൂന്നാം സ്ഥാനത്തും.ഇന്ന് രാത്രി ഇന്ത്യന്‍ സമയം പതിനൊന്നേക്കാലിന് ആണ് മല്‍സരം.ജര്‍മ്മനിയില്‍ ബയേണിനോട് 4-0 ന് കനത്ത തോല്‍വിയോടെ അറ്റ്ലെറ്റിക്കോ തങ്ങളുടെ യൂറോപ്യന്‍ കാമ്ബെയ്ന്‍ തുറന്നെങ്കിലും ഓസ്ട്രിയന്‍ ക്ലബിനെതിരായ വിജയം അവരെ വീണ്ടും ലീഗില്‍ സജീവ സാന്നിധ്യം ആക്കി.സ്പെയിനിന്റെ ടോപ്പ് ഫ്ലൈറ്റിലും അറ്റ്ലെറ്റിക്കോ മികച്ച മുന്നേറ്റം നടത്തിവരുന്നു. ഒസാസുനയോട് ശനിയാഴ്ച 3-1 ന് ജയിച്ചത് ഉള്‍പ്പെടെ മൂന്നാം സ്ഥാനത്ത് ആണ് അവരിപ്പോള്‍.

Comments (0)
Add Comment