മൂന്നു ലക്ഷം രൂപയുടെ സ്വര്‍ണ്ണം വീട്ടമ്മ ചവറില്‍ കളഞ്ഞു

പൂനെയിലെ പിംപിള്‍ സൗദ്ഗര്‍ പ്രദേശവാസിയായ രേഖ സെലുകര്‍ എന്ന മുംബൈ സ്വദേശിനിക്കാണ് അബദ്ധം സംഭവിച്ചത്. ദീപാവലിക്ക് മുന്നോടിയായി വീട് വൃത്തിയാക്കുകയും തുടര്‍ന്ന് നഗരസഭയുടെ മാലിന്യ വണ്ടി വന്നപ്പോള്‍ മാലിന്യങ്ങളുടെ കൂട്ടത്തില്‍ ആഭരണങ്ങള്‍ അടങ്ങിയ പഴ്‌സും നല്‍കി.എന്നാല്‍ രണ്ട് മണിക്കൂറിന് ശേഷമാണ് അത് ആഭരണങ്ങള്‍ സൂക്ഷിച്ച പഴ്സായിരുന്നുവെന്ന് ഓര്‍മ വന്നത്. മംഗള്‍സൂത്ര, രണ്ട് വളകള്‍ എന്നിവയും മറ്റ് ആഭരണങ്ങളും ഇതിലുണ്ടായിരുന്നു. ആഭരണങ്ങള്‍ നഷ്ടമായി എന്നറിഞ്ഞയുടനെ പ്രദേശത്തെ പൊതുപ്രവര്‍ത്തകനായ സഞ്ജയ് കുതെയെ രേഖ വിളിച്ചു. ഇദ്ദേഹം പൂനെ സിറ്റി മുനിസിപ്പര്‍ കോര്‍പ്പറേഷന്റെ ആരോഗ്യവിഭാഗത്തെ വിളിച്ച്‌ അന്വേഷിച്ചതിനെ തുടര്‍ന്ന് മാലിന്യവണ്ടിയില്‍ തിരഞ്ഞെങ്കിലും ആഭരണം കിട്ടിയില്ല.ഉടനെ മാലിന്യ സംസ്‌കരണ കരാറുകാരനെ ബന്ധപ്പെട്ടു. മാലിന്യ സംസ്‌കരണ പ്ലാന്റില്‍ മാലിന്യം ഉപേക്ഷിക്കപ്പെട്ടിടത്ത് ഹേമന്ത് ലഖന്‍ എന്നയാള്‍ 40 മിനിട്ടോളം തിരഞ്ഞു. 18 ടണ്‍ മാലിന്യക്കൂമ്ബാരത്തിന്റെ നടുവിലായിരുന്നു തെരച്ചില്‍. ഒടുവില്‍ ആഭരങ്ങള്‍ അടങ്ങിയ പഴ്‌സ് കണ്ടെത്തി. തുടര്‍ന്ന് രേഖയെയും കുടുംബത്തെയും പ്ലാന്റിലേക്ക് വിളിച്ചുവരുത്തിയാണ് പഴ്സ് കൈമാറിയത്.

Comments (0)
Add Comment