മെഴ്‌സിഡീസ് ബെന്‍സ് ഇന്ത്യയില്‍ നിര്‍മിച്ച ആദ്യ എഎംജി ശ്രേണി വാഹനമായ എഎംജി ജിഎല്‍സി 43 4മാറ്റിക് കൂപെ പുറത്തിറക്കി

ഇന്ത്യയില്‍ നിര്‍മിച്ച ആദ്യ എഎംജി ആയ എഎംജി ജിഎല്‍സി 43 4മാറ്റിക് കൂപെ മാനേജിങ് ഡയറക്ടറും സിഇഒയുമായ മാര്‍ട്ടിന്‍ ഷെവെകും, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പീയുഷ് അരോരയും ചേര്‍ന്നാണ് പുറത്തിറക്കിയത്.മെഴ്‌സിഡീസ് ബെന്‍സിന്റെ 11 മോഡലുകളാണ് ഇപ്പോള്‍ രാജ്യത്തു നിര്‍മിക്കുന്നത്. പ്രതിവര്‍ഷം 20,000 ആഡംബര കാറുകള്‍ നിര്‍മിക്കാനുള്ള ശേഷിയാണ് പൂനെയിലുള്ള നിര്‍മാണശാലയ്ക്കുള്ളത്.തങ്ങളെ സംബന്ധിച്ച്‌ വളരെ പ്രധാനപ്പെട്ട നേട്ടമാണിതെന്ന് രാജ്യത്തു നിര്‍മിച്ച ആദ്യ എഎംജി പുറത്തിറക്കുന്നതിനെ കുറിച്ച്‌ മാര്‍ട്ടിന്‍ ഷെവെക് പറഞ്ഞു.

മെഴ്‌സിഡീസ് ബെന്‍സ് ജിഎല്‍സിയുടെ വൈവിധ്യമാര്‍ന്ന മികവുകളും സ്‌പോര്‍ട്ട്‌സ് കാറിന്റെ സവിശേഷതകളുമാണ് എഎംജി ജിഎല്‍സി 43 4മാറ്റികിനുള്ളത്. 76.70 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. പുതുതലമുറാ കാറുകള്‍, സെഡാന്‍, എസ്‌യുവി തുടങ്ങിയവയ്ക്കു ശേഷം ഇപ്പോള്‍ എഎംജിയും ഒരിടത്തു തന്നെ നിര്‍മിക്കാവുന്ന സൗകര്യമാണ് ഇതോടെ മെഴ്‌സിഡീസ് ബെന്‍സ് ഇന്ത്യയ്ക്കു സ്വന്തമായിരിക്കുന്നത്.

Key Pointers –

· First-ever locally produced AMG performance vehicle in India

· Mercedes-Benz’ Indian manufacturing plant in Pune expands its local production portfolio with the addition of the AMG GLC 43 4MATIC Coupé

· Mercedes-Benz India is a forerunner among the brand’s assembly plants with its production facility in Pune

· Mercedes-Benz now locally manufactures 11 models in India

· Mercedes-Benz offers the most comprehensive SUV portfolio in the luxury car segment with 8 SUVs and SUV Coupés

· Mercedes-AMG GLC 43 4MATIC Coupé builds on the success of the GLC SUV

· Expansive GLC range: GLC is now available in 200, 220 d, GLC 300 Coupé, 300 d Coupé & AMG 43 Coupé variants

· STAR EASE service packages for the new GLC 43 4MATIC Coupé starts @ 85,000 for 2 years/unlimited kilometers

· The new Mercedes-AMG GLC 43 4MATIC Coupé is priced at INR 76.70 lakhs (all prices are ex-showroom, India).

Comments (0)
Add Comment