യുവേഫാ നേഷന്‍സ് ലീഗില്‍ ജര്‍മ്മനിക്ക് കനത്ത പ്രഹരമേല്‍പ്പിച്ച്‌ സ്പാനിഷ് നിരയ്ക്ക് ഉശിരന്‍ ജയം

ഗ്രൂപ്പ് എയിലെ നിര്‍ണ്ണായക മത്സരത്തിലാണ് സ്പെയിന്‍ എതിരില്ലാത്ത ആറ് ഗോളിന് ജര്‍മ്മനിയെ തോല്‍പ്പിച്ചത്. ഫെറാന്‍ ടോറസിന്റെ ഹാട്രിക്കടക്കമാണ് സ്‌പെയിന്‍ ജര്‍മ്മന്‍ ഗോള്‍വല നിറച്ചത്.സ്‌പെയിനിനായി പതിനേഴാം മിനിറ്റില്‍ മൊറാത്തയാണ് ആദ്യ ഗോള്‍ നേടിയത്. തുടര്‍ന്ന് രണ്ടാം പകുതിയില്‍ രണ്ടു ഗോളുകള്‍ കൂടി വീണു. 33-ാം മിനിറ്റില്‍ ടോറസും 38-ാം മിനിറ്റില്‍ റോഡ്രിയും ഗോള്‍ നേടി. രണ്ടാം പകുതിയില്‍ 55-ാം മിനിറ്റില്‍ ടോറസ് തന്റെ രണ്ടാം ഗോളിലൂടെ ടീമിന്റെ ലീഡ് 4-0 ആക്കി ഉയര്‍ത്തി. 71-ാം മിനിറ്റില്‍ ടോറസ് ഹാട്രിക് തികച്ചപ്പോള്‍ 89-ാം മിനിറ്റില്‍ ജര്‍മ്മനിയെ വശംകെടുത്തി ഒയാര്‍സെന്‍ സ്പാനിഷ് പടയ്ക്കായി ആറാം ഗോളും സ്വന്തമാക്കി.

Comments (0)
Add Comment