ഓരോ രാജ്യത്തിന് നിശ്ചിത എണ്ണം വിസകള്‍ മാത്രമാണ് ഇപ്പോള്‍ അനുവദിക്കുന്നത്. ഈ രീതിയില്‍ മാറ്റം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുമൂലം 10,000ത്തോളം ഇന്ത്യക്കാര്‍ക്ക് ഗുണമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.എച്ച്-1ബി വിസയുമായി യു.എസിലെത്തുന്നവരുടെ പങ്കാളികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നിഷേധിക്കുന്ന നയത്തിലും മാറ്റമുണ്ടാകുമെന്നാണ് സൂചന. യു.എസില്‍ താമസിക്കുന്ന ആയിരക്കണക്കിന് ഇന്ത്യന്‍ കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതാണ് തീരുമാനം .നേരത്തെ ട്രംപ് ഭരണകൂടം എച്ച്-1ബി വിസയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് അറിയിച്ചിരുന്നു. ഇന്ത്യയില്‍ വന്‍കിട ഐ.ടി കമ്ബനികള്‍ക്ക് കനത്ത തിരിച്ചടി നല്‍കുന്ന തീരുമാനമാണ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഐ.ടി കമ്ബനികള്‍ യു.എസില്‍ നിന്ന് തന്നെ ജോലിക്കാരെ തേടാന്‍ നിര്‍ബന്ധിതരായിരുന്നു. ബൈഡന്‍ അധികാരത്തിലെത്തുന്നതോടെ ഇതില്‍ മാറ്റമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.