രണ്ടേ രണ്ടു പോയന്‍റ്. േപ്ല ഓഫില്‍ കയറിയ ടീമും പുറത്തായവരും തമ്മിലുള്ള വ്യത്യാസം ഇതാണ്

ചെറിയൊരു പിഴവി െന്‍റ പേരിലാണ് കൊല്‍ക്കത്തയും പഞ്ചാബും ചെന്നൈയും രാജസ്ഥാനും പുറത്തായതെന്ന് പോയന്‍റ്​ പട്ടിക നോക്കിയാല്‍ തോന്നും.പക്ഷേ, യാഥാര്‍ഥ്യം അതാണോ? വലിയ കുറെ പിഴവുകളുടെ പരിണതഫലമാണ് ഈ ടീമുകളുടെ ‘അകാല’ മടക്കം. മത്സരങ്ങള്‍ വിലയിരുത്തിയാല്‍, അര്‍ഹതപ്പെട്ട നാലു ടീമുകളാണ് േപ്ല ഓഫില്‍ എത്തിയത്​.

വിസില്‍ മുഴക്കാതെ ചെന്നൈ

ഈ ടൂര്‍ണമെന്‍റില്‍ ഏറ്റവും നിരാശപ്പെടുത്തിയ ടീമാണ്​ ചെന്നൈ. തോല്‍വികള്‍ സാധാരണമാണെങ്കിലും ആരാധകരെ ഞെട്ടിച്ച്‌ വമ്ബന്‍ തോല്‍വികളാണ് ചെന്നൈ ഏറ്റുവാങ്ങിയത്. അവസാന മൂന്നു മത്സരങ്ങള്‍ ജയിച്ച്‌ ഏഴാം സ്ഥാനത്തെത്തിയെങ്കിലും ഇതുവരെയുള്ള സീസണുകളിലെ ഏറ്റവും മോശം പ്രകടനമായിരുന്നു ഇക്കുറി.വയസ്സന്‍ പട എന്ന വിളിപ്പേര് പരിചയസമ്ബത്തുകൊണ്ട് മറികടക്കാമെന്ന ധാരണയാണ് പാളിയത്. തുടര്‍ച്ചയായി പരാജയപ്പെട്ടിട്ടും കേദാര്‍ ജാദവിനെ വീണ്ടും പരീക്ഷിച്ചുകൊണ്ടിരുന്നു. നായകന്‍ ധോണി 14 മത്സരങ്ങളില്‍ നിന്നെടുത്തത് 200 റണ്‍സ് മാത്രം. ധോണിയുടെ ഫിനിഷിങ്ങിനും പണ്ടേപോലെ മൂര്‍ച്ചയില്ല.ജഗദീശന് അഞ്ചു മത്സരങ്ങളില്‍ 33 റണ്‍സ്. ബ്രാവോ ആറു മത്സരങ്ങളില്‍ ഏഴ് റണ്‍സും ആറു വിക്കറ്റും. സാം കറനും ഡുപ്ലസിസുമൊഴികെ ആര്‍ക്കും സ്ഥിരത പുലര്‍ത്താനായില്ല.

രാജകീയ തുടക്കം; നിരാശയോടെ മടക്കം

രാജസ്ഥാെന്‍റ ആദ്യ രണ്ടു മത്സരം കണ്ടവര്‍ ഒരു കാര്യം മനസ്സില്‍ കുറിച്ചിട്ടിരുന്നു, ഈ കപ്പ് രാജസ്ഥാനു തന്നെയെന്ന്​. ഷാര്‍ജ ക്രിക്കറ്റ് സ്​റ്റേഡിയത്തെ വിറപ്പിച്ച സഞ്ജുവി െന്‍റ പ്രകടനത്തോടെ ആദ്യ മത്സരങ്ങളില്‍ 216, 223 റണ്‍സാണ് രാജസ്ഥാന്‍ അടിച്ചെടുത്തത്. തൊട്ടടുത്ത മത്സരത്തില്‍ നേരെ താഴെ വീണു, 137ന് പുറത്ത്. പിന്നീട് തോല്‍വി പരമ്ബരയായിരുന്നു.ആര്‍ച്ചറിന് വേണ്ടത്ര പിന്തുണ നല്‍കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. ആര്‍ച്ചര്‍ 20 വിക്കറ്റെടുത്തപ്പോള്‍ മറ്റ് പേസര്‍മാര്‍ ചേര്‍ന്നെടുത്തത് 21 വിക്കറ്റ്. സഞ്ജുവിനെ കുറിച്ചുള്ള സ്ഥിരം പരാതിയായ സ്ഥിരതയില്ലായ്മ ഈ സീസണിലും തുടര്‍ന്നു. ബെന്‍ സ്​റ്റോക്സ് എത്താന്‍ വൈകിയതും തിരിച്ചടിയായി. ബാറ്റിലും ബൗളിലും തെവാത്തിയ തന്നാലായത്​ ചെയ്​തു.

കോടീശ്വരന്മാര്‍ വട്ടപ്പൂജ്യം

10.75 കോടി രൂപ മുടക്കി ടീമിലെടുത്ത മാക്​സ്​വെല്ലിന്‍െറ സമ്ബാദ്യം 108 റണ്‍സ്. തുടര്‍ച്ചയായി പരാജയപ്പെട്ടിട്ടും 13 മത്സരങ്ങളിലും മാക്സിയെ പരീക്ഷിക്കേണ്ടിവന്നു. 8.50 കോടി മുടക്കി വാങ്ങിയ ഷെല്‍ഡന്‍ കോട്രലിന് ആറു മത്സരങ്ങളില്‍ കിട്ടിയത് ആറു വിക്കറ്റ്. ഇപ്പോഴും ടോപ് സ്കോറര്‍ പട്ടികയുടെ മുകളിലിരിക്കുന്ന ലോകേഷ് രാഹുലി െന്‍റ ടീമിനാണ് േപ്ല ഓഫ് പോലും കാണാനാവാത്ത ഗതികേട്.അവസാന മത്സരങ്ങളോടടുക്കുന്നതുവരെ മായങ്ക് അഗര്‍വാളും ടോപ് സ്കോറര്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്നു. ക്രിസ് ഗെയിലിനെ ആദ്യ ഏഴു മത്സരങ്ങളില്‍ പുറത്തിരുത്തിയതില്‍ പഞ്ചാബ് ദുഃഖിക്കുന്നുണ്ടാവും. അനായാസം ജയിക്കാവുന്ന ആദ്യ മത്സരം സമനിലയിലാക്കിയതും സൂപ്പര്‍ ഓവറില്‍ തോറ്റതും പഞ്ചാബിന് പുറത്തേക്കുള്ള വഴിതെളിച്ചു.

നായകന്‍ മാറിയിട്ടും രക്ഷയില്ല

ആദ്യ മത്സരങ്ങളിലെ തോല്‍വിയുടെ പഴി നായകന്‍ ദിനേശ് കാര്‍ത്തിക്കിനായിരുന്നു. ഇടക്കുവെച്ച്‌ നായകസ്ഥാനം ഇയാന്‍ മോര്‍ഗന് കൈമാറിയെങ്കിലും രക്ഷയുണ്ടായില്ല. മോര്‍ഗെന്‍റ പ്രകടനത്തെ ഇത് ബാധിച്ചുവെന്നു മാത്രം. എങ്കിലും, േപ്ല ഓഫ് നഷ്​ടപ്പെട്ട മറ്റു ടീമുകളെ അപേക്ഷിച്ച്‌ ഭേദപ്പെട്ട പ്രകടനമായിരുന്നു കൊല്‍ക്കത്തയുടേത്. ചെറിയ റണ്‍റേറ്റി െന്‍റ വ്യത്യാസത്തിലാണ് േപ്ല ഓഫ് നഷ്​ടമായത്.കഴിഞ്ഞ സീസണുകളില്‍ കൈപിടിച്ചുയര്‍ത്തിയ ആന്ദ്രേ റസല്‍ 10 കളിയില്‍ നേടിയത് 117 റണ്‍സും ആറു വിക്കറ്റും. കാര്‍ത്തിക്കി െന്‍റ 14 മത്സരങ്ങളിലെ സമ്ബാദ്യം 169 റണ്‍സ്. സ്ഥാനം മാറി കളിച്ച സുനില്‍ നരെയ്നും പരാജയമായി. മോര്‍ഗനും ശുഭ്മാന്‍ ഗിലും നിതീഷ് റാണയുമാണ് ടീമിന് താങ്ങായത്.

Comments (0)
Add Comment