24 മണിക്കൂറിനിടെ 490 കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുെട എണ്ണം 82.6 ലക്ഷമായി. 5,41,405 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. രാജ്യത്തെ കോവിഡ് പോസിറ്റീവ് നിരക്ക് 6.38 ശതമാനമായി. രണ്ടുമാസം മുമ്ബ് മൂന്നിരട്ടിയായിരുന്നു കോവിഡ് പോസിറ്റീവാകാനുള്ള സാധ്യത. സെപ്റ്റംബര്‍ മൂന്നിലെ പോസിറ്റിവിറ്റി നിരക്ക് 21.16 ശതമാനമായിരുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നതില്‍ 80 ശതമാനവും 10 സംസ്ഥാനങ്ങളിലാണ്. കേരളത്തിലാണ് രോഗബാധിതരുടെ എണ്ണം നിലവില്‍ കൂടുതല്‍. തൊട്ടുപിന്നില്‍ ഡല്‍ഹി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.76,03,121 പേര്‍ ഇതുവരെ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 58,323 പേരും രോഗമുക്തി നേടി. ഏറ്റവും കൂടുതല്‍ രോഗമുക്തി നിരക്ക് ഉയര്‍ന്ന സംസ്ഥാനവും കേരളമാണ്. കര്‍ണാടക, ഡല്‍ഹി, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നില്‍.