രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 83 ലക്ഷം കടന്നു

കഴിഞ്ഞ ദിവസം 50,465​ ​പേ​ര്‍​ക്ക് രോഗം​ സ്ഥി​രീ​ക​രി​ച്ചു​.​ 1,24,354പേരാണ് ആകെ മരിച്ചത്.രോ​ഗം​ ​ബാ​ധി​ച്ച്‌ ​ചി​കി​ത്സ​യി​ലു​ളള​ത് 5,28,428​ ​പേ​രാ​ണ്.​ 77,10,630​ ​പേ​ര്‍​ ​രോ​ഗ​മു​ക്തി​ ​നേ​ടി.ആന്ധ്രയില്‍ 2,477 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 8,33,208 ആയി. 21,438 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. 8,05,026 പേര്‍ ഇതിനോടകം രോഗമുക്തരായി. 6,744 പേര്‍ ഇതുവരെ കോവിഡ് ബാധിച്ച്‌ മരിച്ചു.തെലങ്കാനയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,637 പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. ആറ് പേര്‍ മരിച്ചു. 1,273 പേര്‍ രോഗമുക്തി നേടി. ഇതുവരെ രോഗം പിടിപെട്ട 2,44,143 പേരില്‍ 18,100 പേര്‍ മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത്.ഡല്‍ഹിയില്‍ രോഗികളുടെ എണ്ണം ഉയരുകയാണ്. 6,842 പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. 51 മരണവും റിപ്പോര്‍ട്ട് ചെയ്തു. 5,797 പേര്‍ രോഗമുക്തരായി.

Comments (0)
Add Comment