രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു

24 മണിക്കൂറിനിടെ 30,548 പോസിറ്റീവ് കേസുകളും 435 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ പോസിറ്റീവ് കേസുകള്‍ 88,45,127 ആയിട്ടുണ്ട്. ആകെ മരണം 1,30,070 ല്‍ എത്തി. 4,65,478 പേരാണ് നിലവില്‍ കൊവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നവര്‍.മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഡല്‍ഹിയിലും കൊവിഡ് ബാധ രൂക്ഷമായ സാഹചര്യമാണ്. ഈ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കൊവിഡ് രൂക്ഷമായ സംസ്ഥാനങ്ങളുടെ പട്ടികയില്‍ പിറകെ കര്‍ണാടക, ആന്ധ്രാ പ്രദേശ്, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളാണ്.

Comments (0)
Add Comment