റഷ്യ വികസിപ്പിച്ച കൊറോണ വാക്‌സിന്‍ പരീക്ഷണം ഇന്ത്യയില്‍ ഈ ആഴ്ച ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യവകുപ്പ്. ‘ റഷ്യയില്‍ നിന്നുള്ള വാക്‌സിന്‍ ഇന്ത്യയിലെത്തി. പരീക്ഷണങ്ങള്‍ക്കുള്ള എല്ലാ നടപടികളും പൂര്‍ത്തിയാക്കി. സര്‍ക്കാര്‍ അനുമതികളും വിദഗ്ധരുടെ റിപ്പോര്‍ട്ടുകളും വിശകലനം ചെയ്തു. ഈ ആഴ്ചയില്‍ തിരഞ്ഞെടുക്കപ്പെട്ട വ്യക്തികളില്‍ വാക്‌സിന്‍ പരിശോധന ആരംഭിക്കും’ കേന്ദ്ര ആരോഗ്യവകുപ്പ് അറിയിച്ചു. വാക്‌സിന്‍ പരീക്ഷണ വിവരം നിതി ആയോഗ് ആരോഗ്യവിഭാഗം സമിതി അംഗം ഡോ. വി.കെ.പോളും സ്ഥിരീകരിച്ചു.ആദ്യ ഘട്ട പരിശോധനയ്ക്ക് ശേഷം രണ്ടും മൂന്നും ഘട്ടം ഒരുമിച്ച് നടത്തുമെന്നും ഡോ. പോള്‍ പറഞ്ഞു. റഷ്യയിലെ മോസ്‌കോ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഗാമാലേയ ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച സ്പുട്‌നിക്-വി എന്ന വാക്‌സിനാണ് ഇന്ത്യയ്ക്ക് ലഭ്യമാക്കിയത്. ഇന്ത്യയിലെ ഡോ.റെഡ്ഡി ലാബോറട്ടറിയാണ് റഷ്യന്‍ ഫാര്‍മസിയുമായി കരാര്‍ ഒപ്പിട്ട് വാക്‌സിന്‍ ഇന്ത്യയിലെത്തിച്ചത്. ആഗോളതലത്തില്‍ വാക്‌സിന്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടനയിലെ റഷ്യ അപേക്ഷ നല്‍കിയിരിക്കുകയാണ്.