ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം അഞ്ചുകോടി കടന്നു

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം അഞ്ചുകോടി കടന്നു. തിങ്കളാഴ്ച വൈകിട്ടുവരെ രോഗം സ്ഥിരീകരിച്ചവര്‍ 5.08 കോടിയായി. ഏറ്റവുമധികം രോഗികളുള്ള അമേരിക്കയില്‍ ഒരു കോടി കടന്നു.രാജ്യത്ത് ആദ്യമായി രോഗം റിപ്പോര്‍ട്ട് ചെയ്ത് 293 ദിവസം പിന്നിടുമ്ബോള്‍ രോഗവ്യാപനം ഏറ്റവും ഉയര്‍ന്ന നിലയിലാണ്. കഴിഞ്ഞ 10 ദിവസംകൊണ്ട് 10 ലക്ഷം പേര്‍ക്ക് രോഗം പിടിപെട്ടു.ടെക്സസില്‍മാത്രം രോഗികള്‍ പത്തുലക്ഷം കടന്നു. ലോകത്തെയാകെ കോവിഡ് ബാധിതരില്‍ അഞ്ചിലൊന്നും ലോകജനസംഖ്യയില്‍ നാല് ശതമാനം മാത്രമുള്ള അമേരിക്കയിലാണെന്ന് ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ കാണിക്കുന്നു.

Comments (0)
Add Comment