ലോകത്തെ ആശങ്കയിലാക്കി കോവിഡ് വ്യാപനം ശമനമില്ലാതെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ആഗോള തലത്തില്‍ ആറു ലക്ഷത്തിലേറെപ്പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.വേള്‍ഡോ മീറ്ററും ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയും പുറത്തുവിടുന്ന കണക്കുകള്‍ പ്രകാരം 609,618 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ലോകത്ത് ഇതുവരെ 52,417,937പേര്‍ക്കാണ് രോഗം ബാധിച്ചത്.പുതിയതായി 10,063 പേര്‍കൂടി രോഗബാധയേറ്റ് മരിച്ചതോടെ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ ആകെ എണ്ണം 1,288,778 ആയി ഉയര്‍ന്നു. 36,663,495 പേര് ഇതുവരെ രോഗമുക്തി നേടി. നിലവില്‍ 14,465,664 പേരാണ് ചികിത്സയിലുള്ളത്.