നിലവില്‍ 1,205,043 പേരുടെ ജീവനാണ് കോവിഡ് മഹാമാരി മൂലം നഷ്ടമായത് . 46,804,253 രോഗം ബാധിച്ചപ്പോള്‍ 33,742,368 പേര് രോഗത്തില്‍ നിന്ന് മുക്തി നേടുകയും ചെയ്തു. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയും വേള്‍ഡോ മീറ്ററും പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണിത്.11,856,842 പേരാണ് നിലവില്‍ രോഗം ബാധിച്ച് ചികിത്സയിലുള്ളത്. 85,259 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, ഫ്രാന്‍സ്, സ്പെയിന്, അര്‍ജന്റീന, കൊളംബിയ, ബ്രിട്ടന്. മെക്സിക്കോ, പെറു, ദക്ഷിണാഫ്രിക്ക, ഇറ്റലി, ഇറാന്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നില്‍. 24 മണിക്കൂറിനിടെ 436,346 പേര്‍ക്ക് രോഗം ബാധിച്ചു. ഇതേസമയത്ത് 5,299 പേര് രോഗബാധയേത്തുടര്‍ന്ന് മരിച്ചു .