ലോ​ക​ത്ത് കോ​വി​ഡ് ബാധിതരുടെ എ​ണ്ണം അ​ഞ്ച് കോ​ടി​യി​ലേ​ക്ക്.നി​ല​വി​ല്‍ 49,655,365 പേ​ര്‍​ക്ക് കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍

1,248,565 പേ​ര്‍ വൈ​റ​സ് ബാ​ധി​ച്ച്‌ മരണത്തിന് കീഴടങ്ങുകയും ചെ​യ്തു.35,251,638 പേ​രാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി​യ​ത്. 13,155,162 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടു​ക​യും ചെ​യ്തു. ഇ​തി​ല്‍ 90,805 പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണ്.അമേരിക്കയില്‍ ഇതുവരെ 1,00,55,011 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരുലക്ഷത്തോളം ആളുകള്‍ക്കാണ് കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചത്. 2,42,203 പേര്‍ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം അറുപത്തിമൂന്ന് ലക്ഷം കടന്നു.ഇന്ത്യയില്‍ 85 ലക്ഷത്തോളം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.1.25 ലക്ഷം പേര്‍ മരിച്ചു. കഴിഞ്ഞ ദിവസം 54,157 പേര്‍ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 77,65,966 ആയി ഉയര്‍ന്നു. ആകെ രോഗികളുടെ 6.19 ശതമാനം മാത്രമാണ് ചികിത്സയിലുള്ളത്.ബ്രസീലില്‍ അമ്ബത്തിയാറ് ലക്ഷത്തിലധികം പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.1,62,035 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അമ്ബത് ലക്ഷം കടന്നു. റഷ്യയിലും രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്.രാജ്യത്ത് പതിനേഴ് ലക്ഷത്തിലധികം പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്.

Comments (0)
Add Comment