ചൈനീസ് നിര്‍മിത കോവിഡ് വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം ബ്രസീല്‍ നിര്‍ത്തിവെച്ചു. വാക്സിന്‍ നിര്‍മ്മാണത്തില്‍ തിരിച്ചടി നേരിട്ടതിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു നടപടി സ്വീകരിച്ചതെന്ന് ബ്രസീലിന്റെ ആരോഗ്യ നിരീക്ഷണ ഏജന്‍സിയായ അന്‍വിസ അറിയിച്ചു.ചൈനീസ് മരുന്നു നിര്‍മാതാക്കളായ സിനോവാക് ബയോടെക്ക് നിര്‍മിച്ച കൊറോണവാക് വാക്സിന്റെ പരീക്ഷണമാണ് നിര്‍ത്തി വച്ചിരിക്കുന്നത്. ആഗോളത്തലത്തില്‍ അവസാനഘട്ട പരീക്ഷണങ്ങള്‍ നടന്നു കൊണ്ടിരിക്കുന്ന വാക്സിനാണ് കൊറോണവാക്.കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന രാജ്യങ്ങളിലൊന്നാണ് ബ്രസീല്‍. രാജ്യത്ത് 56 ലക്ഷത്തില്‍ അധികം പേര്‍ക്കാണ് ഇതിനോടകം രോഗം സ്ഥിരീകരിച്ചിട്ടുളളത്. കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ യുഎസിനും ഇന്ത്യക്കും തൊട്ടുപിന്നാലെയാണ് ബ്രസീലിന്റെ സ്ഥാനം.