ജിദ്ദ: ഇൗ വര്‍ഷത്തെ ജി20 ഉച്ചകോടിയില്‍ അധ്യക്ഷപദവി വഹിച്ചതിലൂടെ കൂടുതല്‍ ശക്തവും സുസ്ഥിരവുമായ ഒരു ലോകം കെട്ടിപ്പടുക്കാന്‍ ശ്രമങ്ങള്‍ നടത്തിയതായി സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്മാന് പറഞ്ഞു.ജി20 അവസാനിച്ച ഉടനെ നടത്തിയ പ്രസ്താവനയിലാണ് അദ്ദേഹം ഇത് ചൂണ്ടിക്കാട്ടിയത്. വിഷന്‍ 2030നാല് നയിക്കപ്പെടുന്ന രാജ്യം സാക്ഷ്യംവഹിക്കുന്ന വലിയ സാമ്ബത്തിക, സാമൂഹിക പരിവര്‍ത്തനവുമായി ആ ശ്രമങ്ങള്‍ക്ക് സാമ്യമുണ്ടെന്നും കിരീടാവകാശി പറഞ്ഞു. കോവിഡ് വാക്സിനുകളും ചികിത്സകളും നല്‍കുന്നതുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ശ്രമങ്ങളെ രാജ്യം തുടര്‍ന്നും പിന്തുണക്കും. ഉച്ചകോടിയില്‍ പ െങ്കടുത്ത രാജ്യങ്ങളിലെ ഭരണാധികാരികള്‍ക്കും രാജ്യാന്തര സംഘടനകള്‍ക്കും ബിസിനിസ്, സമൂഹ പ്രതിനിധികള്‍ക്കും കിരീടാവകാശി നന്ദി പറഞ്ഞു.