സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ബിജു അന്തരിച്ചു

കോവിഡ് ബാധിച്ച്‌ ചികിത്സയിലിരിക്കെ ബിജുവിന്റെ വൃക്കകള്‍ പ്രവര്‍ത്തനരഹിതമായിരുന്നു. പിന്നീട് കോവിഡ് നെഗറ്റീവായിരുന്നുവെങ്കിലും കോവിഡ് ബാധ ആന്തരികാവയവങ്ങള്‍ക്കേല്‍പ്പിച്ച ആഘാതമാണ് മരണത്തിലേക്ക് നയിച്ചത്. ബുധനാഴ്ച രാവിലെ 8:15ന് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് അന്ത്യം.സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം കൂടിയായിരുന്നു പി ബിജു. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാനായിരിക്കെയാണ് ഏവരെയും ഞെട്ടിച്ചുള്ള വിയോഗം.ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറര്‍ ആയതിന് പിന്നാലെയാണ് സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ഉപാദ്ധ്യക്ഷ പദത്തിലേക്ക് എത്തുന്നത്.വിദ്യാര്‍ത്ഥി-യുവജനപ്രസ്ഥാനങ്ങളില്‍ ഒപ്പമുണ്ടായിരുന്ന പലരും പാര്‍ലമെന്ററി രംഗത്തേക്ക് മാറുമ്ബോഴും സംഘടന തന്നെ തട്ടകമാക്കിയായിരുന്നു ബിജുവിന്റെ പ്രവര്‍ത്തനം. ഏതു പ്രതിസന്ധിയിലും പാര്‍ട്ടിക്ക് മുന്നില്‍ നിര്‍ത്താന്‍ കഴിയുന്ന യുവനേതാവാണ് അകാലത്തിലെ വിടവാങ്ങിയത്.

Comments (0)
Add Comment