സാരമില്ല, ആവശ്യത്തിനു പാഡുണ്ട്

ഇന്ത്യ – ഓസ്‌ട്രേലിയ ഏകദിന പരമ്ബരയിലെ രണ്ടാം ഏകദിനം സിഡ്‌നിയില്‍ പുരോഗമിക്കുകയാണ്. ടോസ് ജയിച്ച്‌ ബാറ്റിങ്ങിനിറങ്ങിയ ഓസീസിനായി ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും ആരോണ്‍ ഫിഞ്ചും മികച്ച തുടക്കം നല്‍കി. ഇരുവരും ആദ്യ വിക്കറ്റില്‍ 142 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് പടുത്തുയര്‍ത്തിയത്. ഇതിനിടെ ആരോണ്‍ ഫിഞ്ചും ഇന്ത്യയുടെ ഉപനായകനും വിക്കറ്റ് കീപ്പറുമായ കെ.എല്‍.രാഹുലും തമ്മിലുള്ള സൗഹൃദനിമിഷങ്ങള്‍ ക്രിക്കറ്റ് പ്രേമികളെ ഏറെ സന്തോഷിപ്പിച്ചു.ഇന്ത്യയ്‌ക്ക് 12-ാം ഓവര്‍ എറിയാനെത്തിയത് നവ്‌ദീപ് സൈനിയാണ്. ഈ ഓവറിലെ അഞ്ചാം പന്തില്‍ ഒരു ബീമറിനു സമാനമായിരുന്നു. സൈനിയുടെ ഫുള്‍ടോസ് ക്രീസിലുണ്ടായിരുന്ന ആരോണ്‍ ഫിഞ്ചിന്റെ വയറിലാണ് കൊണ്ടത്. അംപയര്‍ ഈ പന്ത് നോ ബോള്‍ അനുവദിച്ചു. വയറില്‍ പന്ത് കൊണ്ടത് ഫിഞ്ചിന് വേദനിച്ചു. നോണ്‍ – സ്‌ട്രൈക്‌ എന്‍ഡിലുണ്ടായിരുന്ന വാര്‍ണര്‍ ഫിഞ്ചിന്റെ അടുത്തേക്ക് എത്തി. ഇന്ത്യന്‍ ഉപനായകന്‍ കെ.എല്‍.രാഹുലും സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചഹലും ഫിഞ്ചിന്റെ അരികിലേക്ക് ഓടിയെത്തി. ഇതിനിടയിലാണ് രസകരമായ സംഭവങ്ങള്‍ അരങ്ങേറിയത്.അര്‍ധ സെഞ്ചുറി നേടിയ ശേഷമാണ് ഇത്തവണയും ഫിഞ്ച് പുറത്തായത്. ആറ് ഫോറും ഒരു സിക്‌സും സഹിതം 69 പന്തില്‍ നിന്ന് 60 റണ്‍സാണ് ഫിഞ്ച് നേടിയത്.

Comments (0)
Add Comment