118 സ്റ്റേറ്റുകളില്‍ ബൈഡന് മുന്നേറി കൊണ്ടിരിക്കുകയാണ്. സ്ത്രീകളായ വോട്ടര്‍മാര്‍ക്കിടയിലും വെള്ളക്കാരല്ലാത്ത വോട്ടര്‍മാര്‍ക്കിടയിലും സ്വാധീനമുള്ളത് ബൈഡനാണെന്നാണ് എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്.സ്ത്രീ വോട്ടര്‍മാരുടെ കാര്യത്തില്‍ ബൈഡന്‍ മുന്നിട്ടു നില്ക്കുേമ്ബാള് പുരുഷ വോട്ടര്‍മാരുടെ കാര്യത്തില്‍ ഡെമോക്രാറ്റിന്‍െറ ലീഡ് വളരെ കുറവാണ്.
അമേരിക്കന്‍ വംശജരല്ലാത്ത വോട്ടര്‍മാര്‍ക്കിടയില്‍ ബൈഡന് വ്യക്തമായ ലീഡ് ഉണ്ട്. അദ്ദേഹത്തിന്‍െറ ഏറ്റവും വലിയ മാര്‍ജിന്‍ കറുത്ത വര്‍ഗക്കരായ അമേരിക്കക്കാരുടേതാണ്. അതായാത് 87ശതമാനം കറുത്ത വര്‍ഗക്കാരും ബൈഡനെ പിന്തുണക്കുേമ്ബാള് വെറും 11ശതമാനമാണ് ട്രംപിനുള്ളത്. അതുപോലെ 18 മുതല്‍ 29 വയസുവരെയുള്ള വ്യക്തികളിലും സ്വാധീനമുള്ളത് ബൈഡനു തന്നെ.അതേസമയം, അമേരിക്കന്‍ വംശജര്‍, 65വയസിനു മുകളില്‍ പ്രായമുള്ളവര്‍, ബിരുദമില്ലാത്തവര്‍ എന്നീ വിഭാഗങ്ങള്‍ക്കിടയില്‍ ട്രംപിന് വ്യക്തമായ സ്വാധീനമുണ്ടെന്നും നാഷനല്‍ എക്സിറ്റ് പോള്‍ പ്രവചിക്കുന്നു.