സൗത്ത് ഓസ്ട്രേലിയയിലെ അഡിലെയ്ഡില്‍ കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍ ഐസൊലേഷനില്‍

ഐസൊലേഷനിലേക്ക് പോകേണ്ട സാഹചര്യം ഉണ്ടായെന്നാണ് ലഭിയ്ക്കുന്ന വിവരം. കഴിഞ്ഞ ദിവസം അഡിലെയ്ഡില്‍ മാത്രം 17 കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. അതോടെ വെസ്റ്റേണ്‍ ഓസ്ട്രേലിയ, നോര്‍ത്തേണ്ട ടെറിറ്ററി, ടാസ്മാനിയ എന്നിവര്‍ കടുത്ത അതിര്‍ത്തി നിയന്ത്രണം കൊണ്ടുവരികയും ചെയ്തു.ഇതോടെ നിരവധി ഓസ്ട്രേലിയന്‍ താരങ്ങള്‍ ഐസൊലേഷനിലേക്ക് മാറേണ്ടി വന്നു. ടാസ്മാനിയയിലേക്ക് തിരികെ എത്തിയ ഓസ്ട്രേലിയന്‍ ടെസ്റ്റ് നായകന്‍ ടിം പെയിനിനോട് അധികാരികള്‍ ഐസൊലേഷനിലേക്ക് നീങ്ങുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.അതേ സമയം ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ ടെസ്റ്റിന് യാതൊരു ഭീഷണിയും ഇല്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കി.

Comments (0)
Add Comment