ദോഹ: 2030 ഏഷ്യന്‍ ഗെയിംസിനായി ഏഷ്യന്‍ ഒളിംപിക്സ് കൗണ്‍സിലിന് മുന്നില്‍ ഖത്തര്‍ കാന്‍ഡിഡേറ്റ് ഫയല്‍ ഇതിനകം സമര്‍പ്പിച്ചിട്ടുണ്ട്. 2030ലെ ഏഷ്യന്‍ ഗെയിംസിനായി ഖത്തറും രംഗത്തുണ്ട്. 2006ലെ ഏഷ്യന്‍ ഗെയിംസ് ഖത്തറിലായിരുന്നു നടന്നത്. നിരവധി അന്താരാഷ്ട്രകായിക ചാമ്ബ്യന്‍ഷിപ്പുകള്‍ വിജയകരമായി സംഘടിപ്പിച്ച് വരുകയാണ് ഖത്തര്‍. തികഞ്ഞ പ്രതീക്ഷയോടെയാണ് ഏഷ്യന്‍ ഗെയിംസിെന്റ 2030 പതിപ്പിലേക്ക് കണ്ണ്് വെച്ചിരിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു.2020ലെ യൂത്ത് ഒളിമ്ബിക്സിന് വേദിയായ സ്വിറ്റ്സര്‍ലന്‍ഡിലെ ലൂസെന്നില് വെച്ചാണ് 2030ലേക്കുള്ള ഏഷ്യന്‍ ഗെയിംസ് ആതിഥേയരെ പ്രഖ്യാപിക്കുന്നത്. ഖത്തറിെന്റ കായിക ചരിത്രത്തില്‍ നിരവധി വമ്ബന്‍ കായിക ചാമ്ബ്യന്‍ഷിപ്പുകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ആത്മവിശ്വാസത്തിലാണ് ദോഹയുടെ പുതിയ വാഗ്ദാനം.ഉന്നത അന്താരാഷ്ട്ര നിലവാരത്തിലുള്ള കായിക സംവിധാനങ്ങളും സൗകര്യങ്ങളുമാണ് ഖത്തറില്‍ സജ്ജമായിരിക്കുന്നത്. കായിക താരങ്ങള്‍ക്കും ആരാധകര്‍ക്കും സ്റ്റേഡിയങ്ങള്‍ക്കിടയില്‍ സഞ്ചരിക്കാന്‍ കുറഞ്ഞ സമയംമതിയെന്നത് ഖത്തറിെന്റ മാത്രം പ്രത്യേകതയായിരിക്കും.കായിക മേഖലയില്‍ ലോകത്തിലെ ഏറ്റവും സമ്ബന്നമായ തലസ്ഥാനമാണ് ദോഹയെന്നും 2022ലെ ലോകകപ്പ് ഫുട്ബാള്‍ ചാമ്ബ്യന്ഷിപ്പിനായുള്ള തയാറെടുപ്പിലാണ് രാജ്യമെന്നും ഖത്തര്‍ ഒളിമ്ബിക് കമ്മിറ്റി പ്രസിഡന്റും ദോഹ 2030 പ്രസിഡന്റുമായ ശൈഖ് ജൂആന്‍ ബിന്‍ ഹമദ് ആല്‍ഥാനി പറഞ്ഞു.2006ലെ ദോഹ ഏഷ്യന്‍ ഗെയിംസിെന്റ ബാക്കി പത്രങ്ങളാണ് ഖത്തറിെന്റ ആധുനിക ഗതാഗത സംവിധാനം. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ ഏഷ്യന്‍ ഒളിമ്ബിക് കൗണ്‍സിലുമായി ഏഷ്യന്‍ കായികലോകത്തിെന്റ വികസനത്തിലേക്കാണ് ഖത്തര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ശൈഖ് ജൂആന്‍ വ്യക്തമാക്കി. അത്യാധുനിക റോഡ്, റെയില്‍വേ, മെേട്രാ ശൃംഖലകളാണ് ഖത്തറില്‍ സജ്ജമായിരിക്കുന്നത്. വിവിധ സ്റ്റേഡിയങ്ങള്‍ തമ്മിലുള്ള അകലം 20 മിനിറ്റില്‍ കൂടില്ലെന്നത് വലിയ സവിശേഷതയാണ്. ലോക അത്ലറ്റിക്സ് ചാമ്ബ്യന്ഷിപ്പുള്പ്പെടെ വമ്ബന്‍ കായിക ചാമ്ബ്യന്ഷിപ്പുകള്ക്കാണ് ദോഹ ആതിഥ്യം വഹിച്ചിരിക്കുന്നത്. 2018ല്‍ ലോക ജിംനാസ്റ്റിക്സ് ചാമ്ബ്യന്‍ഷിപ്പിനും ഖത്തര്‍ ആതിഥ്യം വഹിച്ചു.2030 ഏഷ്യന്‍ ഗെയിംസിനുള്ള ലോഗോയും കാമ്ബയിന് മുദ്രാവാക്യവും ബിഡ് കമ്മിറ്റി നേരത്തേ പുറത്തുവിട്ടിട്ടുണ്ട്. ഖത്തറിെന്റ പൈതൃകവും പ്രകൃതിയും ആധുനികതയും കോര്‍ത്തിണക്കിക്കൊണ്ടുള്ള സമ്ബന്ന സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്നതാണ് ലോഗോയും മുദ്രാവാക്യവും. ‘യുവര്‍ ഗേറ്റ്വേ’എന്നതാണ് മുദ്രാവാക്യം. ഏഷ്യയുടെ ദേശീയ ഒളിമ്ബിക് കമ്മിറ്റികളുടെ മികച്ച ഭാവിയിലേക്കുള്ള പ്രവേശന കവാടം എന്നതാണ് ‘യുവര്‍ ഗേറ്റ്വേ’എന്ന മുദ്രാവാക്യത്തിലൂടെ മുന്നോട്ട് വെക്കുന്നത്. 2030 ഏഷ്യന്‍ ഗെയിംസിനായുള്ള എല്ലാ വേദികളും ഖത്തറില്‍ നിലവിലുണ്ട്. കൂടാതെ ഏഷ്യന്‍ ചാമ്ബ്യന്‍ഷിപ്പുകളും ലോക ചാമ്ബ്യന്‍ഷിപ്പുകളും സംഘടിപ്പിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും ഖത്തര്‍ ഒരുപടി മുന്നിലാണെന്നും ബിഡ് കമ്മിറ്റി സെക്രട്ടറി ജനറല്‍ ജാസിം റാഷിദ് അല്‍ ബൂഐനൈന്‍ പറയുന്നു.