Happy Birthday Virat Kohli ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലി ഇന്ന് ലോകത്തെ ഏറ്റവും മൂല്യമേറിയ കായികതാരങ്ങളിലൊരാളാണ്

ഇന്ത്യന്‍ ക്യാപ്റ്റന്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സമ്ബാദിച്ചത് എന്തൊക്കെ? ക്രിക്കറ്റിന്‍റെ മൂന്നു ഫോര്‍മാറ്റുകളിലും റണ്‍ കൊടുമുടികള്‍ താണ്ടിയവന്‍. ടെസ്റ്റില്‍ 7240 റണ്‍സും ഏകദിനത്തില്‍ 11867 റണ്‍സും ടി20യില്‍ 2794 റണ്‍സുമാണ് അദ്ദേഹത്തിന്‍റെ സമ്ബാദ്യം. ഇന്ന് കോഹ്ലിയുടെ 32-ാമത് ജന്മദിനമാണ്. 1988 നവംബര്‍ അഞ്ചിന് ജനിച്ച കോഹ്ലി ഇതിനോടകം അനുപമമമായ നേട്ടങ്ങളാണ് ക്രീസില്‍ കൈവരിച്ചത്.കളത്തില്‍ മാത്രമല്ല, കളത്തിനുപുറത്തും പുതിയ നാഴികക്കല്ലുകള്‍ തീര്‍ക്കുകയാണ് വിരാട് കോഹ്ലി. കളത്തിലെ റെക്കോര്‍ഡുകള്‍, കോഹ്ലിയുടെ ബ്രാന്‍ഡ് മൂല്യം കുത്തനെ ഉയര്‍ത്തി. 2020ല്‍ ഏറ്റവുമധികം സമ്ബാദിച്ച 100 കായികതാരങ്ങളില്‍ 66-ാം സ്ഥാനത്താണ് . ഫോര്‍ബ്സ് മാസികയുടെ റിപ്പോര്‍ട്ട് പ്രകാരമാണിത്. 2019ലെ ഫോര്‍ബ്സ് റിപ്പോര്‍ട്ട് പ്രകാരം, ഈ വര്‍ഷം 30 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്താന്‍ കോഹ്ലിക്ക് സാധിച്ചു. ഈ വര്‍ഷം ഫോര്‍ബ്സ് പട്ടികയില്‍ ഇടംപിടിച്ച ഇന്ത്യയില്‍നിന്നുള്ള ഏക കായികതാരവും വിരാട് കോഹ്ലിയാണ്. ഈ വര്‍ഷം കോഹ്ലിയുടെ സമ്ബാദ്യം 185 കോടിയിലേറെയാണ്.സോഷ്യല്‍മീഡിയയില്‍ വന്‍ ഫോളോവര്‍മാരുള്ള നിലവില്‍ ഓഡി, ഹീറോ, എംആര്‍എഫ്, പ്യൂമ, വാല്‍വോലൈന്‍ തുടങ്ങി നിരവധി ബ്രാന്‍ഡുകളുടെ അംബാസഡറാണ്. നിലവില്‍ ഐപിഎല്‍ ടീമായ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന്‍റെ നായകന്‍ കൂടിയാണ് വിരാട് കോഹ്ലി. ഐപിഎല്‍ 2020-ല്‍ കോഹ്ലിയുടെ നേതൃമികവില്‍ പ്ലേഓഫിലെത്താനും ആര്‍സിബിക്ക് സാധിച്ചിട്ടുണ്ട്.

Comments (0)
Add Comment