അബുദാബി നിരത്തുകളില്‍ ജനുവരി രണ്ടുമുതല്‍ ടോള്‍ ഈടാക്കിത്തുടങ്ങും

രാവിലെ ഏഴുമുതല്‍ ഒന്‍പത് മണി വരെയും വൈകിട്ട് അഞ്ച് മുതല്‍ ഏഴുമണി വരെയുമാണ് ഇത്.അബുദാബി ശൈഖ് ഖലീഫ പാലം, ശൈഖ് സായിദ് പാലം, അല്‍ മഖ്ത പാലം, മുസഫ പാലം എന്നിവിടങ്ങളിലാണ് ടോള്‍ ഗേറ്റുകളുള്ളത്. ദിവസത്തില്‍ 16 ദിര്‍ഹമാണ് ഒരു വാഹനത്തില്‍ നിന്ന് പരമാവധി ഈടാക്കുന്ന ടോള്‍ നിരക്ക്.ഒരുതവണ ടോള്‍ ഗേറ്റ് കടക്കുന്നതിണ് നാല് ദിര്‍ഹമാണ് നിരക്ക്. വെള്ളിയാഴ്ചയും പൊതു അവധി ദിനങ്ങളിലും ടോള്‍ ഈടാക്കില്ല. മുതിര്‍ന്ന ആളുകള്‍, ജോലിയില്‍ നിന്നും വിരമിച്ചവര്‍, നിശ്ചയദാര്‍ഢ്യക്കാര്‍, താഴ്ന്ന വരുമാനമുള്ളവര്‍ എന്നവര്‍ക്ക് ടോള്‍ നല്‍കേണ്ടതില്ല. ഡാര്‍ബ് വെബ്‌സൈറ്റ് വഴിയോ https://darb.itc.gov.ae ആപ്പ് വഴിയോ ഈ ആനുകൂല്യത്തിന് അപേക്ഷിക്കാം. മുഴുവന്‍ വാഹന ഉപയോക്താക്കളും ഇതില്‍ രജിസ്റ്റര്‍ ചെയ്യണം. 100 ദിര്‍ഹമാണ് രജിസ്‌ട്രേഷന്‍ നിരക്ക്.

Comments (0)
Add Comment