അയോധ്യ മസ്ജിദ് രൂപരേഖ പുറത്തിറക്കി

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ അയോധ്യയില്‍ നിര്‍മിക്കുന്ന മസ്ജിദിന്റെ രൂപരേഖ ഇന്ത്യ ഇസ്‌ലാമിക് കള്‍ചറല്‍ ഫൗണ്ടേഷ(ഐഐസിഎഫ്)നാണ് പുറത്തിറക്കിയത്.ജാമിയ മില്ലിയ സ്കൂള്‍ ഓഫ് ആര്‍കിടെക്ചറിലെ ഡീന്‍ സയ്യിദ് മുഹമ്മദ് അക്തറാണ് രൂപരേഖ തയാറാക്കിയത്. മള്‍ട്ടി സ്പെഷ്യല്‍റ്റി ആശുപത്രി, ലൈബ്രറി, പ്രസാധനശാല, സമൂഹ അടുക്കള, മ്യൂസിയം എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.മാനവ സേവയും സമുദായങ്ങള്‍ തമ്മിലുള്ള വിടവ് നികത്തുകയുമാണ് സമുച്ചയത്തിന്റെ ലക്ഷ്യമെന്ന് അക്തര്‍ പറഞ്ഞു.

Comments (0)
Add Comment