ആരോഗ്യ മുന്‍കരുതല്‍ പാലിച്ച് വീല്‍ചെയറുകളില്‍ ഹറമിലെത്തിയ ഇവരെ ഇരുഹറം കാര്യാലയ അധികൃതര്‍ സ്വീകരിച്ചു.നടക്കാന്‍ കഴിയാത്തവരും ബധിരരും മൂകരുമായ ആളുകള്‍ സംഘത്തിലുണ്ട്. ഹറം കാര്യാലയത്തിനു കീഴിലെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍, ക്രൗഡ് മാനേജ്മെന്റ്, ത്വവാഫ്, ഗതാഗതം, സംസം, സന്നദ്ധപ്രവര്‍ത്തനം, സാമൂഹിക സേവനങ്ങള്‍, സുരക്ഷ എന്നീ വകുപ്പുകള്‍ ഇവരുടെ സേവനത്തിനായി രംഗത്തുണ്ടായിരുന്നു.സേവനം എളുപ്പമാക്കുന്നതിനുള്ള കൈവളകള്‍, മാസ്കുകള്‍, സ് റ്റെറിലൈസറുകള്‍ എന്നിവ വിതരണം ചെയ്തു.