1,58,000 റീട്വീറ്റുകളാണ് ഇതുവരെ ഈ സെല്‍ഫിക്ക് ലഭിച്ചിരിക്കുന്നത്. ട്വിറ്റര്‍ ഇന്ത്യയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. ‘2020ല്‍ ഇതാണ് സംഭവിച്ചത്’ എന്ന തലക്കെട്ടില്‍ വിവിധ വിഷയങ്ങള്‍ പങ്കുവെക്കുന്ന സെഗ്‌മെന്റിലാണ് ട്വിറ്റര്‍ ഇന്ത്യ ഇക്കാര്യം പറയുന്നത്.നെയ്‍വേലിയിലെ മാസ്റ്റര്‍ സിനിമയുടെ ചിത്രീകരണം ബി.ജെ.പി പ്രവര്‍ത്തകര്‍ തടയാനിരുന്നത് വിജയ് ആരാധകര്‍ കൂട്ടത്തോടെ ചെറുത്തു തോല്‍പ്പിച്ചിരുന്നു. അതിന് ശേഷം താരത്തിന്‍റേതായി ഒരു വീഡിയോയും പുറത്തുവന്നിരുന്നു. ഇതിന് ശേഷമാണ് വിജയ് വാനിന് മുകളില്‍ കയറി നിന്ന് ആരാധകര്‍ക്കൊപ്പം സെല്‍ഫി എടുത്തത്. ഈ ഒരു സെല്‍ഫിയാണ് വിജയ് പിന്നീട് ട്വിറ്ററില്‍ പങ്കുവെച്ചത്.ഫെബ്രുവരിയില്‍ മാസ്റ്ററിന്റെ ചിത്രീകരണം നടക്കുന്നതിനിടയിലായിരുന്നു വിജയ്‌യെ ആദായ നികുതി വകുപ്പ് കസ്റ്റഡിയിലെടുത്ത് ചെന്നൈയിലെ വീട്ടിലെത്തിച്ച് പരിശോധന നടത്തിയത്. ബിഗില്‍ സിനിമയുടെ നിര്‍മ്മാതാക്കളായ എ.ജി.എസ് ഗ്രൂപ്പിന്റെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയതിന് പിന്നാലെയായിരുന്നു നടപടി. എന്നാല്‍ വിജയിയുടെ പേരില്‍ അനധികൃതമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പിന്നാലെ വിജയ് ചിത്രം മാസ്റ്റര്‍ ചിത്രീകരിക്കുന്ന നെയ്‌വേലി ലിഗ്‌നൈറ്റ് കോര്‍പ്പറേഷന്‍ ഭൂമി സിനിമാ ആവശ്യങ്ങള്‍ക്ക് നല്‍കരുതെന്ന് ആവശ്യപ്പെട്ട് മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. നിരോധിത മേഖല സിനിമ ചിത്രീകരണത്തിന് നല്‍കുന്നത് അവസാനിപ്പിക്കണമെന്നാണ് പൊന്‍ രാധാകൃഷ്ണന്റെ ആവശ്യം.വിജയ്‍യുടെ ഈ റീ ട്വീറ്റ് നേട്ടം വലിയ ആഘോഷമാക്കിയിരിക്കുകയാണ് താരത്തിന്‍റെ ആരാധകര്‍. ട്വിറ്ററില്‍ വലിയ ക്യാംപെയിന് തന്നെ ആരാധകര്‍ തുടക്കമിട്ടു കഴിഞ്ഞു.